ആനി രാജയെ എംഎം മണി വിമര്‍ശിച്ചപ്പോള്‍ കാനം തിരുത്തിയില്ല, 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതു മുഖമല്ല! സിപിഐ സമ്മേളനത്തില്‍ കാനത്തിനും പിണറായിക്കും വിമര്‍ശനം

New Update

publive-image

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശനം. ആനി രാജയെ എം.എം. മണി വിമർശിച്ചപ്പോൾ തിരുത്താൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നായിരുന്നു വിമർശനം. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൃഷി വകുപ്പ് നോക്കുകുത്തിയായെന്നും വിമര്‍ശനമുയര്‍ന്നു.

Advertisment

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനമുണ്ടായി. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നായിരുന്നു വിമർശനം. ജനങ്ങളിൽനിന്നും ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.

മന്ത്രിമാരുടെ പ്രവര്‍ത്തനകളില്‍ പോരായ്മകളുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിൽ പോലും സിപിഐ നിലപാടെടുക്കുന്നില്ലെന്നും വിമര്‍ശനമുണ്ടായി.

Advertisment