യുഡിഎഫ് വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണം ! മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും ചിന്തന്‍ ശിബിരത്തില്‍ രാഷ്ട്രീയ പ്രമേയം. സിപിഎമ്മിന് ഇടതു പക്ഷ നയവ്യതിയാനം സംഭവിച്ചു ! സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ സന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. മത തീവ്രവാദികളുടെ വോട്ട് വേണ്ട. കെ സുധാകരന്റെ നേതൃത്വത്തില്‍ 'മത തീവ്രവാദത്തിനെതിരെ മാനവ ഐക്യം' എന്ന മുദ്രാവാക്യവുമായി ജനമുന്നേറ്റ യാത്ര ! വികെ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം മുമ്പോട്ട് വയ്ക്കുന്നത്

New Update

publive-image

കോഴിക്കോട്: മുന്നണി വിട്ട പാര്‍ട്ടികളെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കാന്‍ തീരുമാനം. കോഴിക്കോട് ചിന്തന്‍ ശിബിരില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് തീരുമാനം. സിപിഎമ്മിനെയും ബിജെപിയെയും മുഖ്യ ശത്രുവായി കാണുമെന്നും രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.

Advertisment

സിപിഎമ്മിന് ഇടതുപക്ഷ നയ വ്യതിയാനം സംഭവിച്ചു. പിണറായി വിജയന്റെ ഫാസിസ്റ്റ് സ്വജനപക്ഷപാതമായ നിലപാടുമായി മുമ്പോട്ടു പോയാല്‍ കേരളം ബംഗാളായി മാറുമെന്നും രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി. കേരളത്തില്‍ പരിസ്ഥിതിക്ക് ആഘാതമാകുന്ന കെ -റെയില്‍ പദ്ധതി പിന്‍വലിച്ച് മാപ്പു പറയണം.

സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ സന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാരെന്ന് രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തുന്നു. സ്വര്‍ണക്കള്ളക്കടത്ത് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നപ്പോള്‍ കൊടകര കേസ് ആയുധമാക്കി സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചു.

സ്വര്‍ണകള്ളക്കടത്ത് കേസ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം. മത തീവ്രവാദികളുടെ വോട്ട് വേണ്ട. പരസ്പരം പാലൂട്ടി വളര്‍ത്തുന്ന വര്‍ഗീയ പാര്‍ട്ടികളുമായി ഒത്തുതീര്‍പ്പിനോ, ധാരണയ്‌ക്കോ കോണ്‍ഗ്രസ് തയ്യാറാകില്ല.

കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 'മത തീവ്രവാദത്തിനെതിരെ മാനവ ഐക്യം' എന്ന മുദ്രാവാക്യവുമായി ജനമുന്നേറ്റ യാത്ര നടത്തും. വികെ ശ്രീകണ്ഠന്‍ എംപി ചെയര്‍മാനും എഎ ഷുക്കൂര്‍ കണ്‍വീനറുമായ കമ്മറ്റിയാണ് രാഷ്ട്രീയ പ്രമേയം തയ്യാറാക്കിയത്.

Advertisment