ഡിസിസി അധ്യക്ഷന്‍മാരില്‍ പാസ് മാര്‍ക്ക് നേടിയത് നാലു പേര്‍ ! മൂന്നു പേരുടെ പ്രകടനം തരക്കേടില്ല. ഏഴുപേര്‍ പാര്‍ട്ടിയെ നിരാശപ്പെടുത്തിയെന്നും ചിന്തന്‍ ശിബിരത്തില്‍ വിലയിരുത്തല്‍ ! തല്‍ക്കാലം അധ്യക്ഷന്‍മാരെ മാറ്റില്ല. പ്രകടനം മോശമായവര്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ മൂന്നൂമാസത്തിനകം പുറത്തെന്ന് മുന്നറിയിപ്പ് !

New Update

publive-image

കോഴിക്കോട് : സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്‍മാരില്‍ പാസ് മാര്‍ക്ക് നേടിയത് നാലു പേര്‍ മാത്രം. മൂന്നുപേര്‍ തരക്കേടില്ല എന്ന നിലയില്‍ മാര്‍ക്ക് കിട്ടിയപ്പോള്‍ ഏഴുപേര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.

Advertisment

തല്‍ക്കാലം ഡിസിസി അധ്യക്ഷന്‍മാരെ മാറ്റേണ്ടതില്ലെന്ന് ചിന്തന്‍ ശിബിരത്തില്‍ ധാരണയായി. എന്നാല്‍ പ്രകടനം മോശമായവര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കും. ഏഴു ഡിസിസി അധ്യക്ഷന്‍മാരുടെ പ്രകടനം തീര്‍ത്തും മോശമായെന്നാണ് വിലയിരുത്തല്‍.

ഈ ഏഴുപേര്‍ക്കും പ്രകടനം മെച്ചപ്പെടുത്താന്‍ മൂന്നു മാസം വരെ സമയമുണ്ടാകും. അതുകഴിഞ്ഞാല്‍ മാറ്റുമെന്നാണ് മുന്നറിയിപ്പ്. തൃപ്തികരമായ പ്രകടനം നടത്തിയ മൂന്നു പേര്‍ക്ക് ഈ സമയപരിധിക്കുള്ളില്‍ കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു.

മികച്ച പ്രകടനമെന്ന് വിലയിരുത്തിയ നാലു പേരോടും ഇതേ രീതിയില്‍ തന്നെ മുമ്പോട്ടു പോകാനാണ് നേതൃത്വം നല്‍കിയ നിര്‍ദേശം. പാര്‍ട്ടിയെ താഴെത്തട്ടില്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടന്നത് ഈ നാലു ജില്ലകളില്‍ മാത്രമാണെന്നും ചിന്തന്‍ ശിബിരത്തില്‍ വിലയിരുത്തലുണ്ടായി.

സിയുസികള്‍ ഇനിയും രൂപീകരിക്കാത്ത ജില്ലകളുടെ അധ്യക്ഷന്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. ഒരു വര്‍ഷത്തില്‍ താഴെമാത്രമായതുകൊണ്ടാണ് ഇവരെ തുടരാന്‍ അനുവദിക്കുന്നതെന്നും ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും ഇവരെ നേതൃത്വം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

Advertisment