സര്‍ക്കാരിലെ പിണറായി ബ്രാന്‍ഡിങ്ങിനെതിരേ സി.പി.ഐ; മുൻ സർക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണിതെന്ന് വിമര്‍ശനം! ആനി രാജയെ തള്ളി കാനം രാജേന്ദ്രൻ

New Update

publive-image

Advertisment

തിരുവനന്തപുരം: ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാന്‍റ് ചെയ്യുന്നതിൽ സിപിഐയിൽ കടുത്ത അതൃപ്തി. പിണറായി സര്‍ക്കാരല്ല, എല്‍.ഡി.എഫ്. സര്‍ക്കാരാണെന്ന ഓര്‍മ വേണമെന്ന പരാമര്‍ശത്തോടെയായിരുന്നു തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം.

മുൻ സർക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണിതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ പൊതു ചർച്ചയിൽ പ്രതിനിധികൾ കുറ്റപ്പെടുത്തി. ആനി രാജക്കെതിരായ എം.എം. മണിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തതിനെ കാനം രാജേന്ദ്രന്‍ സമ്മേളനത്തില്‍ ന്യായീകരിച്ചു.

ആനിരാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് കാനം പറഞ്ഞു. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കേണ്ടതായിരുന്നു. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു.

സംസ്ഥാന നേതൃത്വവുമായ ചർച്ച ചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോൾ പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തില്‍ കത്ത് നല്‍കിയതായും കാനം വ്യക്തമാക്കി.

Advertisment