Advertisment

ആരോഗ്യ കേരളം പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

ആരോഗ്യ കേരളം പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക യോഗ്യത നിയമനം /ശമ്പളം എന്ന ക്രമത്തില്‍

1.സ്പെഷ്യലിസ്റ്റ് ഡോക്ടര്‍- 1 എം.ഡി /ഡി.എന്‍.പി (പീഡിയാട്രിക്, ഗൈനക്കോളജി, റേഡിയോളജി, പള്‍മണോളജി, അനസ്തേഷ്യ, നെഫ്രോളജി,), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായ പരിധി-01/08/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 65,000/ രൂപ.

2.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫില്‍, ആര്‍.സി.ഐ രജിസ്ട്രേഷന്‍ പ്രവൃത്തി പരിചയം അഭികാമ്യം, പ്രായ പരിധി- 01/08/2022 ല്‍ പ്രായം 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 20,000/ രൂപ.

3.ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റ്, ന്യൂ ബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി- 01/08/2022 ല്‍ പ്രായം 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല. കരാര്‍ നിയമനം

മാസവേതനം 16,180/ രൂപ.

4. മെഡിക്കല്‍ ആഫീസര്‍, എം.ബി.ബി.എസ് + ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം, പ്രായ പരിധി 01/08/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല. കരാര്‍ നിയമനം, മാസവേതനം 45000/ രൂപ.

5.ആഫീസ് അസിസ്റ്റന്റ് കം ടെക്നീഷ്യന്‍, എസ്.എസ്.എല്‍.സി, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഐ.റ്റി.ഐ അല്ലെങ്കില്‍ ഐ.റ്റി.സി സര്‍ട്ടിഫിക്കറ്റ് കോഴ്സ്, പ്രവര്‍ത്തിപരിചയം അഭികാമ്യം, 01/08/2022 ല്‍ 40 വയസ് കവിയരുത്, ദിവസ വേതനം 450/ രൂപ പ്രതി ദിനം

യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ആഗസ്റ്റ് 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.arogyakeralam.gov.in ഫോണ്‍: 04862232221.

Advertisment