Advertisment

കേരളത്തിലെ വിവിധ ഐ.ടി. ഐ കളില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് ഓഗസ്റ്റ് 10 വരെ നീട്ടി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

വ്യവസായിക പരിശീലന വകുപ്പിന് കീഴിലുളള കേരളത്തിലെ വിവിധ ഐ.ടി. ഐ കളില്‍ 2022 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നത് ആഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ ഫീസായ രൂപ 100/ ഓണ്‍ലൈനായി അടയ്ക്കണം.

ഇടുക്കി ജില്ലയിലെ അഴുത, നെടുങ്കണ്ടം ദേവികുളം, ബ്ലോക്കുകളിലെ അപേക്ഷകര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം പത്ത് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. അപേക്ഷിക്കുവാനും പ്രോസ്‌പെക്ടസ് സംമ്പന്ധിച്ച വിവരങ്ങളും https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നീ വെബ് സൈറ്റികളില്‍ ലഭിക്കും. ഫോണ്‍-04868272216, 9846752372, 9746901230.

Advertisment