Advertisment

സ്വതവേ ചാലക്കുടിക്കാർ 'വെള്ള' ത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണെങ്കിലും ചാലക്കുടിക്കാരെ ഒന്നടങ്കം വെള്ളത്തിൽ മുക്കി കൊല്ലുവാൻ ശ്രമിച്ച സോഷ്യൽ മീഡിയ പ്രവാചകർക്കും മാധ്യമ മണ്ട ശിരോമണികൾക്കും ചാലക്കുടിക്കാരുടെ നൂറു .. നൂറു വിപ്ലവാശംസകൾ ! കേരളത്തിലെ ഡാമുകളിലും ആറുകളിലും വർഷങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന ടൺ കണക്കിന് ചെളിയും മണലും നീക്കിയാൽ കെ എസ് ആർ ടി സിയിൽ ശമ്പളം കൊടുക്കാൻ അത് മതിയാകും. പക്ഷെ അതൊന്നും ആലോചിക്കാൻ സമയമില്ലല്ലോ ? - ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

ചാലക്കുടിക്കാരെ കെട്ടും ഭാണ്ഡങ്ങളും ഒക്കെ എടുപ്പിച്ചുകൊണ്ട് പലയിടത്തേക്കും പലായനം ചെയ്യിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ മാധ്യമങ്ങൾ കൊണ്ടെത്തിച്ചു എന്നതാണ് ഇത്തവണത്തെ പ്രളയത്തിനേക്കാൾ ഏറെ കഷ്ടമായത് .

Advertisment

സ്വതവേ ചാലക്കുടിക്കാർ ''വെള്ള''ത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുതന്നെ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പുഴയൊഴുകുന്നു എന്ന ഒറ്റക്കാരണത്താൽ ചാലക്കുടിക്കാരെ ഒന്നടങ്കം വെള്ളത്തിൽ മുക്കി കൊല്ലുവാൻ ശ്രമിച്ച സോഷ്യൽ മീഡിയ പ്രവാചകർക്കും മാധ്യമ മണ്ട ശിരോമണികൾക്കും ചാലക്കുടിക്കാരുടെ നൂറു .. നൂറു വിപ്ലവാശംസകൾ !

publive-image


ലോകം ഉണ്ടായതു മുതൽ അല്ലെങ്കിൽ കേരളം ഉണ്ടായതുമുതൽ മഴയും മഴക്കെടുതികളും നമ്മെ സുഖിപ്പിക്കാറുമുണ്ട്, അതുപോലെ വേദനിപ്പിക്കാറുമുണ്ട് . ഉരുൾപൊട്ടൽ ഇല്ലാത്ത ഒരു മഴക്കാലവും നമ്മൾ അനുഭവിച്ചിട്ടില്ല . വെള്ളപ്പൊക്കവും പ്രളയവും ഒക്കെ ഇല്ലാത്ത ഒരു മൺസൂണും കടന്നുപോയിട്ടില്ല . 


പല സീസണിലും പല ഭാഗത്തായാണ് ഇതൊക്കെ അനുഭവപ്പെടാറുള്ളത് എന്നത് മാത്രമാണ് ഒരു വ്യത്യസം . പശ്ചിമ ഘട്ടത്തിലെ ഇടുക്കിയാണ് ഏറ്റവുമധികം ദുരന്തങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളത് എങ്കിലും വയനാടും കണ്ണൂരും മലപ്പുറവും കാസർകോട്ടും പത്തനംതിട്ടയുമൊക്കെ മഴയുടെ ഭീകരത നുണഞ്ഞവർ തന്നെ .

ഉരുൾപൊട്ടൽ എന്ന ഒരു പ്രതിഭാസം ഇന്നേവരെ ആരും നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടിട്ടില്ലത്രെ . ഉരുൾപൊട്ടൽ കാണുവാനും അത് ചിത്രീകരിക്കുവാനും മനോരമ  ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജ് 2001 ജൂലൈ മാസം ഒൻപതാം തിയതി കോട്ടയത്തുനിന്നും ഇടുക്കിയുടെ ചെപ്പുകുളത്ത് തമ്പടിച്ചു .

ചിത്രങ്ങൾ പകർത്താനുള്ള ശ്രമങ്ങൾക്കിടെ അപ്രതീക്ഷിതമായി വെണ്ണിയാണി മലയിൽ സംഭവിച്ച ഉരുൾപൊട്ടലിൽ വിക്ടർ ജോർജ്ജ് ഒഴുകിപ്പോകുകയും പിന്നീട് മൂന്നു നാളുകൾക്കുശേഷം കണ്ടെത്തുകയും ചെയ്തു .

അതിനുശേഷം കേരളത്തിൽ നിന്നാരും ഉരുൾപൊട്ടൽ കാണുവാനോ പടം പിടിക്കുവാനോ പോയതായി അറിവില്ല . എല്ലാം ദൈവത്തിന്റെ വികൃതികളായി കണക്കാക്കിയാൽ മതി .


കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ പ്രളയം 57 ൽ ആയിരുന്നു എങ്കിലും 2018 ലേത് ഏറ്റവും വലിയ മനുഷ്യ നിർമ്മിത പ്രളയമെന്നാണ് കണക്കാക്കുന്നത് .


ജലസേചനത്തിന്റെയും വൈദ്യതിയുടെയും രണ്ടു മന്ത്രിമാർ തമ്മിലുണ്ടായ ഈഗോയും ഡാം മാനേജ്‌മെന്റിലെ പിടിപ്പുകേടും കൂടിയായപ്പോൾ ജീവൻ ഇല്ലാതായത് 483 ആളുകൾക്കാണ് .

അതിനിരട്ടി ജന്തുക്കളും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളും സംഭവിച്ച ആ പ്രളയത്തിൽ പല നദികളും അരുവികളും തോടുകളും വഴിമാറിയൊഴുകി . സാധാരണയായി കേരളത്തിലെ ഒരു ഡാം തുറന്നാൽ അതിലെ വെള്ളം കടലിൽ എത്തുവാൻ എട്ടു മുതൽ ഒൻപത് വരെ മണിക്കൂർ സമയമെടുക്കും .

കടലിന്റെ വേലിയേറ്റവും വേലിയിറക്കവും കണക്കുകൂട്ടിയായിരിക്കും ഡാമുകൾ തുറക്കാറുള്ളത് . ആ വർഷം അക്കാര്യം ആരും ശ്രദ്ധിച്ചില്ല എന്നതാണ് വസ്തുത .

publive-image


ഓരോ ഡാമുകളിലും വർഷങ്ങളായി ടൺ കണക്കിന് ചെളിയും മണലുമാണ് അടിഞ്ഞു കൂടുന്നത് . ഇത് ഡാമുകളുടെ സംഭരണശേഷിയിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കുന്നു . ചെളിവാരുവാനുള്ള സംവിധാനം നമ്മുടെ സർക്കാരുകൾ ഇനിയും ചിന്തിച്ചിട്ട് പോലുമില്ല .


ആ ചളിയും മണലും വാരി വിറ്റാൽ തന്നെ കെഎസ്ആർടിസി അല്ലെങ്കിൽ കെഎസ്ഇബിക്കാരുടെ ശമ്പളം മര്യാദക്ക് കൊടുക്കുവാനാകും . ഇതൊക്കെ ചിന്തിക്കുവാനോ നടപ്പാക്കുവാനോ ഭരിക്കുന്നവർക്ക് നേരമില്ല .

കൂടാതെ മഴ പെയ്തു തുടങ്ങുന്നതിനു മുൻപേ ഡാമിലെ വെള്ളം കുറേശ്ശെ തുറന്നുവിട്ടുകൊണ്ട് ഡാമുകളെ കൂടുതൽ വെള്ളം ഉൾക്കൊള്ളിക്കുവാൻ തയാറാക്കി നിർത്താം . ഇതൊക്കെ ആരോട് പറയാൻ . അന്ന് ബ്രിട്ടീഷുകാരോക്കെ ഭരിച്ചതുകൊണ്ട് ഡാമും വൈദ്യതിയുമൊക്കെ നമ്മൾ അനുഭവിക്കുന്നു .

കെ കരുണാകരൻ കേരളം ഭരിക്കുന്ന സമയത്തുണ്ടായ അതിഭയാനകമായ പ്രളയത്തിനിടക്ക് അദ്ദേഹം സഹായത്തിനായി കേന്ദ്രത്തെ ബന്ധപ്പെട്ടു എങ്കിലും കേന്ദ്രത്തിൽ നിന്നുള്ള നിരീക്ഷകർ ചുവപ്പുനാടകൾ ഒക്കെ അഴിച്ചുവെച്ചു കൊച്ചിയിൽ എത്തിയപ്പോഴേക്കും പ്രളയമൊക്കെ അവസാനിച്ചിരുന്നു .

ലീഡർ കെ കരുണാകരൻ അവരെയൊക്കെ നേവിയുടെ ഹെലികോപ്റ്ററിൽ കയറ്റി ആലപ്പുഴക്ക് മുകളിലൂടെ കുട്ടനാട് വഴി രണ്ടുതവണ കറക്കിയിട്ടു പറഞ്ഞു അതാണ് പ്രളയമെന്ന്, എല്ലാവരും വെള്ളത്തിനടിയിലാണെന്ന് .

അന്നത്തെ കേന്ദ്ര മന്ത്രി ഭൂട്ടാസിംഗിന് ഇത്രയും പ്രദേശത്തെ വീടുകൾ വെള്ളത്തിനടിയിൽ കിടക്കുകയാണല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നി. സഹായവും എത്തി. ഇന്നിപ്പോൾ ഓരോരോ വർഷവും പ്രളയവർഷം ആകുവാനാണ് ഭരിക്കുന്നവരുടെ പ്രാർത്ഥനകൾ .

publive-image


തമിഴ്‌നാട് നായകൻ സ്റ്റാലിൻ കേരളത്തിലെ ക്യാപ്റ്റനെ ഇടക്കിടെ അഭിനന്ദിക്കുന്നതായി സോഷ്യൽ മീഡിയയിൽ ഒക്കെ കാണുന്നുണ്ട് .

ഇത്രേം നല്ല അടുപ്പമാണെങ്കിൽ ആ മുല്ലപ്പെരിയാർ വിഷയമൊക്കെ ഇവർക്ക് രണ്ടാൾക്കും കൂടി പരിഹരിച്ചുകൂടെ എന്ന് ചിന്തിക്കുന്നവരുമുണ്ട് .


പിന്നെ മഴയും പ്രളയവും അതിൽ ചാനലുകാർ തള്ളിവിടുന്ന പ്രളയുമൊക്കെ വരുമ്പോൾ ചിലരുടെ മനസ്സിൽ ഏറെ ആഹ്ലാദമാണ് . അവരുടെയും മകളുടെയും ഭാര്യയുടെയും പേരിൽ പല സ്വപ്നസുന്ദരിമാർ ഇറക്കിവിടുന്ന ഭൂതങ്ങളെ പിടിച്ചുകെട്ടുവാൻ ഈ പ്രളയങ്ങൾ ഏറെ സഹായിക്കുന്നുമുണ്ട് .

കൂടാതെ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ റോഡിനിരുവശവും ഫ്ലക്സ് ബോർഡുകൾ നിറക്കാനും മുൻപേജ് പരസ്യങ്ങൾ ചെയ്യുവാനും ചാനലുകളിൽ ഒഴുക്കുവാനും ഈ പ്രളയഫണ്ടുകൾ വളരെയധികം ഉപകരിക്കുന്നുണ്ട് .

publive-image

പ്രളയത്തിന്റെ ഫണ്ടിനായി താത്താക്ക് ആടിനെ വിൽക്കാൻ സഹായിച്ചുകൊണ്ട് ബ്രോക്കർ ദാസനും

വെള്ളമെത്തുന്നതിന് മുന്നേ വയറ്റിലേക്ക് വെള്ളമെത്തിക്കുവാൻ ചാലക്കുടിയിലെ ബിവറേജ് ക്യു വിൽ നിന്നും വിജയനും

Advertisment