കശ്മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം; ഓഫീസിന് നേരെ കരി ഓയില്‍ പ്രയോഗം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: കശ്മീർ പരാമർശ വിവാ​ദത്തിൽ കെ ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിനു നേരെ യുവമോർച്ച കരിഓയിൽ ഒഴിച്ചു. എടപ്പാളിലെ ഓഫീസിലെ ഷട്ടറിലും ബോര്‍ഡിലുമാണ് കരി ഓയില്‍ ഒയിച്ചത്. ഷട്ടറില്‍ നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

കശ്മീരുമായി ബന്ധപ്പെട്ട് ജലീൽ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. പിന്നീട് കുറിപ്പ് അദ്ദേ​ഹം നീക്കി.

Advertisment