Advertisment

+2 വരെയുള്ള ഏഴ്  വർഷ കോഴ്സിന്  അപേക്ഷിക്കാം  

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
publive-image
മലപ്പുറം :ഇപ്പോൾ ആറാം ക്ലാസ്സിൽ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്ക്കൂൾ പഠനത്തോടൊപ്പം വിവിധ മത്സര പരീക്ഷകൾക്കുള്ള കോച്ചിംഗും ഭാഷാപരിശീലനവും ധാർമിക വിദ്യാഭ്യാസവും ഒരുമിച്ച് നൽകുന്ന ഏഴ് വർഷത്തെ കോഴ്സിലേക്ക് കോട്ടക്കൽ റെഡ്‌ബ്രിക്സ് ഇന്റർനാഷണൽ സ്ക്കൂളിൽ അഡ്മിഷൻ ആരംഭിച്ചു.
അഡ്മിഷൻ ടെസ്റ്റിൽ മികച്ച മാർക്ക് കരസ്ഥമാക്കുന്ന 30 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്.ഈ വർഷം സെപ്റ്റംബറിൽ തന്നെ ക്ലാസ്സുകൾ ആരംഭിക്കും.നിലവിൽ നൂറിലേറെ വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന റെഡ്ബ്രിക്സ് ക്യാമ്പസിൽ കേരളത്തിലെ ഒട്ടുമിക്ക ജില്ലയിലേയും കുട്ടികൾ ഹൈസ്കൂളിലെ വിവിധ ക്ലാസ്സുകളിലായി പഠിക്കുന്നുണ്ട് .
എസി ക്ലാസ്സ് റൂമുകൾ, ഹോസ്റ്റൽ, പ്രഗൽഭരായ അധ്യാപകർ,10 പേർക്ക് ഒരു മെന്റർ  എന്ന രീതിയിൽ വ്യക്തിഗത ശ്രദ്ധ നൽകുന്ന മെന്ററിംഗ്  സിസ്റ്റം,  സ്കിൽ ഡവലപ്മെന്റിന് പ്രത്യേക സിലബസും പരിശീലകരും, പ്രഗൽഭ പണ്ഡിതരുടെ മേൽനോട്ടത്തിൽ മതപഠനം തുടങ്ങിയവ കോഴ്സിന്റെ പ്രത്യേകതകൾ ആണ്.
നേരത്തേ തന്നെ അഭിരുചി നിർണ്ണയ പരീക്ഷ നടത്തി കുട്ടിക്ക് കഴിവുള്ള മേഖല കണ്ടെത്തി,ആ മേഖലയിലെ മികച്ച തൊഴിലവസരങ്ങൾ ലഭിക്കാനാവശ്യമായ കോഴ്സിന് അഡ്മിഷൻ നേടാൻ വിദ്യാർത്ഥിയെ പരിശീലിപ്പിച്ചെടുക്കുന്ന എൻട്രൻസ്  ഫൗണ്ടേഷൻ പ്രോഗ്രാം ആദ്യ വർഷം മുതൽ തന്നെ കുട്ടിക്ക് ലഭിക്കും.
ഈ അധ്യയന വർഷം തന്നെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഫോൺ :7034 666626.
Advertisment