Advertisment

കൊതിയൂറും നാരങ്ങാ കറി, ഒട്ടും കയ്പില്ലാത്ത രീതിയിൽ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ഓണത്തിന്റെ ഒരുക്കങ്ങൾ ദിവസങ്ങൾക്കു മുമ്പേ തുടങ്ങും. അതിൽ പ്രധാനമാണ് നാരങ്ങാ കറി. കൈപ്പില്ലാത്ത നാരങ്ങാകറി എല്ലാവർക്കും ഇഷ്ടമാണ്. നാരങ്ങാ കറി കൈപ്പില്ലാത്ത രീതിയിൽ വളരെ പെട്ടെന്ന് തന്നെ  തയാറാക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

Advertisment

ചേരുവകൾ 

•വടുകപ്പുളി നാരങ്ങ - 750 ഗ്രാം

•വെളുത്തുള്ളി – 3/4  കപ്പ്

•കറിവേപ്പില  – ഒരു പിടി

• പച്ചമുളക്   – 15

•ഉപ്പ്  - ആവശ്യത്തിന്

•നല്ലെണ്ണ - 3 ടേബിൾസ്പൂൺ

• കടുക്  - ഒരു ടേബിൾസ്പൂൺ

• കാശ്മീരി മുളകുപൊടി - 5 ടേബിൾസ്പൂൺ

• വറുത്തുപൊടിച്ച ഉലുവ - 1 ടീസ്പൂൺ

• കായപ്പൊടി - ഒന്നര ടീസ്പൂൺ

• പഞ്ചസാര  - ഒന്നര ടീസ്പൂൺ

തയാറാക്കുന്ന വിധം 

•ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്കു നാരങ്ങയിട്ട് രണ്ടു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 3 മിനിറ്റ് നാരങ്ങ ഇട്ട് വയ്ക്കുക.

•നാരങ്ങ നല്ലപോലെ ചൂടറിയതിനു ശേഷം വെള്ളമെല്ലാം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും  മുറിച്ച്, കുരുവും വെളുത്ത ഭാഗവും മാറ്റിയതിന് ശേഷം ചെറുതായി അരിയുക.

•ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ച ശേഷം അര മണിക്കൂർ മാറ്റി വയ്ക്കുക.

• ഒരു ഫ്രൈയിങ് പാനിൽ 3 ടേബിൾസ്പൂൺ നല്ലെണ്ണ ചേർത്തു നന്നായി ചൂടാകുമ്പോൾ ഒരു ടേബിൾസ്പൂൺ കടുക് പൊട്ടിക്കുക. തീ കുറച്ച് വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു ചെറുതായി വഴറ്റുക.

•ചെറുതായി വഴന്നു വരുമ്പോൾ തീ ഓഫ് ചെയ്ത്, 5 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, 1 ടീസ്പൂൺ വറുത്തുപൊടിച്ച ഉലുവ, ഒന്നര ടീസ്പൂൺ കായപ്പൊടി എന്നിവ ചേർക്കുക.

•ശേഷം ഒന്നര ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കുക. പൊടികളും പാത്രവുമെല്ലാം നന്നായി തണുത്തശേഷം നാരങ്ങ ചേർത്തു യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം.  ഒരു ഗ്ലാസ് പാത്രത്തിൽ ആക്കി  സൂക്ഷിക്കാം. തീരെ കൈപ്പില്ലാത്ത  നാരങ്ങാ കറി തയാർ.

Advertisment