Advertisment

കേരള മീഡിയ അക്കാദമിയുടെ പുതിയ ബാച്ച് സെപ്റ്റംബര്‍ 22 മുതൽ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കേരള മീഡിയ അക്കാദമിയുടെ പി.ജി ഡിപ്ലോമ കോഴ്‌സുകളുടെ 2022 -23 ബാച്ചിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 22 ന് രാവിലെ 11-ന് നടക്കും. ദി ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ പ്രവേശനോദ്ഘാടനം നിര്‍വഹിക്കും. ഫ്‌ളവേഴ്‌സ് ചാനല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍നായര്‍ മുഖ്യാതിഥിയാകും.

സ്‌കോളര്‍ ഇന്‍ ക്യാമ്പസ് പ്രഭാഷണവും ഇതൊടൊപ്പം നടക്കും. അക്കാദമി ചെയര്‍മാന്‍ ആര്‍. എസ് ബാബു അധ്യക്ഷത വഹിക്കും. ഡോ. എം. ലീലാവതി അനുഗ്രഹ പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ കെ. രാജഗോപാല്‍, അധ്യാപകരായ കെ. അജിത്, വിനീത വി.ജെ എന്നിവര്‍ സംസാരിക്കും.

Advertisment