Advertisment

നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പ്രകടിപ്പിക്കൂ : എൻ സി ഡി സി സെമിനാർ സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പ്രകടിപ്പിക്കൂ എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. റംസ്വിയ സൈദലവി (എൻ സി ഡി സി ട്രെയിനീ )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായവർക്ക് എല്ലാവർക്കും പങ്കെടുക്കാം.

സ്വപ്‌നങ്ങൾ എന്നും ജീവിത ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നവർക്കുള്ള ചവിട്ടുപാടിയാണ് സ്വന്തം സ്വപ്‌നങ്ങൾ പ്രകടിപ്പിക്കാൻ കഴിയാതെ ജീവിത സാഹചര്യങ്ങളിൽ പെട്ട് ബുദ്ധിമുട്ടുന്നവർക്ക് ഈ സെമിനാർ സഹായിക്കുമെന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 1ന് വൈകുന്നേരം 3മണിക്കാണ് സെമിനാർ.

സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000385 (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.

Advertisment