New Update
/sathyam/media/post_attachments/6zDKzOYnXeauKNaM13MV.jpg)
ഇറ്റാനഗര്‍: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് മലയാളിയടക്കം നാലുസൈനികർക്ക് വീരമൃത്യു. ചെറുവത്തൂർ കിഴക്കേമുറിയിലെ എം.കെ. അശോകന്റെയും കെ.വി. കൗസല്യയുടെയും മകൻ കെ.വി. അശ്വിൻ (24) ആണ് മരിച്ച മലയാളി. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
Advertisment
നാലുവർഷം മുമ്പാണ് ഇലക്‌ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക് കയറിയത്. നാട്ടിൽ അവധിക്ക് വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us