Advertisment

ശരണം വിളികളുമായി മണ്ഡലകാലം തുടങ്ങുന്നു; ശബരിമലയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു

New Update

publive-image

Advertisment

ശബരിമല: മണ്ഡലകാലത്തിനോട് അനുബന്ധിച്ച് ശബരിമലയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. കെഎസ്ആർടിസി ഇന്നു മുതൽ പ്രധാന ഡിപ്പോകളിൽ നിന്നു പമ്പയിലേക്കു സ്പെഷൽ സർവീസ് നടത്തും. പമ്പ ഡിപ്പോയുടെ പ്രവർത്തനവും ഇന്നു തുടങ്ങും. ശബരിമല തീർഥാടനത്തോടനുബന്ധിച്ച അടിയന്തിര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ അടിയന്തിരഘട്ട കാര്യ നിർവഹണ കേന്ദ്രം (എമർജൻസി ഓപ്പറേഷൻ സെന്റർ (ഇ.ഒ.സി) . ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യുടെ നേതൃത്വത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയുമാണ് കേന്ദ്രം ആരംഭിക്കുന്നത്.

അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ ശബരിമലയുടെ ഭരണസംബന്ധമായി എല്ലാ വകുപ്പുമേധാവികളേയും ഏകോപിപ്പിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതാണ് പ്രധാന ഉദ്ദേശം. 14 മുതൽ പമ്പ, നിലയ്ക്കൽ, സന്നിധാനം, പത്തനംതിട്ട കലക്ടറേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കൺട്രോൾ റൂം എന്നിവിടങ്ങളിലെ കൺട്രോൾ റൂമുകളെ ബന്ധിപ്പിച്ച് എമർജൻസി ഓപ്പറേഷൻ സെന്റർ (ഇ.ഒ.സി) പ്രവർത്തനം തുടങ്ങും.

ഓരോ മണിക്കൂർ ഇടവിട്ടും ശബരിമലയിലെ ജനപ്രവാഹത്തിന്റെ വിവരങ്ങൾ ഈ കേന്ദ്രത്തിൽ നിന്നും വിവിധ ഓഫീസുകൾക്കും ജനങ്ങൾക്കും അറിയാം. കൂടാതെ എല്ലാ വകുപ്പുമേധാവികൾക്കും ഓരോ മണിക്കൂർ ഇടവിട്ടും ശബരിമലയ്ക്ക് വരുന്നവരുടേയും പോകുന്നവരുടേയും സന്നിധാനത്ത് തങ്ങുന്നവരുടേയും എണ്ണം സംബന്ധിച്ച വിവരങ്ങൾ തിരക്കിന്റെ തോത് അനുസരിച്ച് പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്ന് തലത്തിലുള്ള അലേർട്ട് നൽകും. ഏഴു പേർ വീതമടങ്ങുന്ന മൂന്നു സംഘങ്ങളാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിന് പ്രവർത്തിക്കുന്നത്.

പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിനുള്ള ബസുകൾ ഇന്നു മുതൽ വിവിധ ഡിപ്പോകളിൽനിന്ന് എത്തും. പമ്പയിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങി. സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച പൊലീസിന്റെ 1300 പേരടങ്ങുന്ന ആദ്യസംഘം ഇന്നെത്തും. ഇത്തവണ 3 കാനനപാതകളും തുറക്കും. ദർശനത്തിന് വെർച്വൽ ക്യു ബുക്ക് ചെയ്യാൻ കഴിയാത്ത തീർഥാടകർക്ക് സ്പോട് ബുക്കിങ് നടത്താം.

Advertisment