Advertisment

മലയാള കലാഗ്രാമത്തിൽ ടി.പത്മനാഭൻ്റെ വെങ്കല പ്രതിമ വരുന്നു; അനാച്ഛാദനം നവംബർ 21 ന്

New Update

publive-image

Advertisment

മാഹി: കലകളുടെ സർവകലാശാലയായി മാറുന്ന മയ്യഴിപ്പുഴയുടെ തീരത്തെ മലയാള കലാഗ്രാമത്തിൻ്റെ മാവിൻ ചുവട്ടിൽ മലയാളികളുടെ അഭിമാനമായ ടി.പത്മനാഭൻ്റെ വെങ്കല പ്രതിമ വരുന്നു. കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണനുമായുള്ള ആത്മബന്ധം അടയാളപെടുത്തുന്നതാണ് പത്മനാഭന്റെ പ്രതിമ. കുഞ്ഞിക്കണ്ണൻ്റെ കഥാബീജമുള്ള അഞ്ച് പ്രശസ്ത കഥകൾ ടി. പത്മനാഭൻ എഴുതിയിട്ടുണ്ട്.

കഥയുടെ കുലപതി ടി. പത്മനാഭന് മാഹി മലയാള കലാഗ്രാമത്തിൻ്റെ ആദരസമർപ്പണം ആണ് അർദ്ധകായ വെങ്കല ശിൽപ്പം. നവംബർ 21 ന് രാവിലെ 11 .30 ന് മുൻ കേന്ദ്രമന്ത്രി ഡോ .ശശി തരൂർ .എം .പി പ്രതിമ അനാച്ഛാദനം ചെയ്യും. ടി. പത്മനാഭൻ്റെ മഹനീയ സാന്നിധ്യത്തിലാണ് ശിൽപ്പത്തിന്റെ അനാച്ഛാദന കർമം.

ടി. പത്മനാഭൻ രചിച്ച നിരവധി കഥാപാത്രങ്ങൾ, കഥാ സന്ദർഭങ്ങൾ എന്നിവ ഇതിവൃത്തമാക്കി, പ്രമുഖരായ 20 ചിത്രകാരന്മാർ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും പുനരാവിഷ്‌ക്കാരം നടത്തുന്ന ചിത്രകല ക്യാമ്പിൻ്റെ ഉദ്ഘാടനകർമ്മം നവംബർ 19 രാവിലെ 10 മണിക്ക് ടി. പത്മനാഭൻ കലാഗ്രാമത്തിൽ നിർവ്വഹിക്കും.

ചിത്രകലാ ക്യാമ്പിലെ രചനകളുടെ പ്രദർശനോദ്ഘാടനം എം വി ദേവൻ ആർട് ഗ്യാലറിയിൽ .ടി .പത്മനാഭനും കലാഗ്രാമം മാനേജിംഗ് ട്രസ്റ്റി .എ.പി .കുഞ്ഞിക്കണ്ണനും നവംബർ 21 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും.

രാവിലെ 11 .30 ന് നടക്കുന്ന ആദര സമ്മേളനത്തിൽ നിയമസഭാ സ്‌പീക്കർ അഡ്വ. എ.എൻ. ഷംസിർ ,ഡോ. ശശി തരൂർ എം. പി, എം.കെ. രാഘവൻ എം.പി, എ.പി .കുഞ്ഞിക്കണ്ണൻ, ടി പത്മനാഭൻ, ഡോ :എ.പി.ശ്രീധരൻ, കെ എ ജോണി ,അർജ്ജുൻ പവിത്രൻ, മഹേഷ് മംഗലാട്ട് തുടങ്ങിയവർ പ്രസംഗിക്കും. ശില്പി മനോജ്‌കുമാറിനെ ചടങ്ങിൽ ആദരിക്കും .

Advertisment