തൃക്കാക്കര കൂട്ടബലാത്സംഗ കേസ്: സിഐ സുനുവിന് സസ്‍പെന്‍ഷന്‍

New Update

publive-image

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ, പി ആർ സുനുവിന് സസ്പെന്‍ഷന്‍. കൊച്ചി പോലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച രാവിലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇത് വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു.

Advertisment

തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് സ്റ്റേഷനിൽ നിന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന പേരിൽ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു.

Advertisment