/sathyam/media/post_attachments/tuwMTswll4y5eWOrHpXj.jpg)
കൊച്ചി: ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്നും, വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രഫഷണൽ കോൺഗ്രസ് വേദിയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശശി തരൂരിനോട് ഇഷ്ടവും ബഹുമാനവുമാണ്. ശശി തരൂർ വിഷയത്തിൽ ഭിന്നതാ കണ്ടെത്താനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തരൂരിനെ താൻ ഗൗനിച്ചില്ലെന്ന രീതിയിൽ മാധ്യമങ്ങൾ ചിത്രീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘‘ശശി തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാണു മാധ്യമങ്ങളുടെ ശ്രമം. ഈ കഥയില്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എപ്പോഴും നമുക്കു നായകനായി നിൽക്കാൻ പറ്റുമോ. കഥകളിൽ വില്ലനും വേണമല്ലോ. കഥകളിൽ വില്ലൻ ഇല്ലെങ്കിൽ സ്ഥിരമായി ചെയ്യുന്ന സ്റ്റോറിയാകില്ലല്ലോ. ഇപ്പം മെനഞ്ഞ കഥയിലെ വില്ലനാകാനുള്ള യോഗമായിരുന്നു എനിക്ക്. നമുക്ക് എന്തുചെയ്യാൻ പറ്റും. നമ്മുടെ ജോലി വേറെയല്ലേ. നമ്മൾ അതുമായി പോകും''-സതീശന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us