Advertisment

കോട്ടായി ഗവ.ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക സുലോചന നാരായണൻ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം 'ഇംപ്രിന്റ്സ്' പ്രകാശനം ചെയ്തു

New Update

publive-image

Advertisment

പാലക്കാട് :'ഇംപ്രിന്റ്സ്'എന്ന പേരിൽ കോട്ടായി ഗവ.ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക സുലോചന നാരായണൻ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം രചനാത്മകമായും സന്ദേശാത്മകമായും വേറിട്ട് നിൽക്കുന്നു. കഴിഞ്ഞ ദിവസം പാലക്കാട്‌ ജില്ലാ പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്.

പ്രൊഫ.ലതാ നായർ അധ്യക്ഷത വഹിച്ചു.മഹിളാരത്നം ഡോ.പാർവതി വാരിയർ സരസ്വതി സുബ്രഹ്മണ്യന് നൽകി പ്രകാശനം ചെയ്തു.

പ്രകൃതിയോടുള്ള അദമ്യമായ ആകർഷണവും കവിയുടെ സൂക്ഷ്മമായ നിരീക്ഷണ പാടവവും കവിതകളിലുടനീളം പ്രകടമാണ്.സ്വദേശീയവും വിദേശീയവുമായ അനവധി കാവ്യരീതികൾ കവി ഇവിടെ പരീക്ഷിക്കുന്നുണ്ട്. വായനക്കാരുടെ മനസ്സിൽ കാവ്യ കല്പനകളുടെ മുദ്രണം ഉണ്ടാക്കാൻ പര്യാപ്തമാണ് കവിതകളോരോന്നും.കാലാനുസൃതമായി വ്യത്യസ്ത വിഷയങ്ങളിൽ ഊന്നി എഴുതപ്പെട്ട കവിത പുസ്തകം തന്റെ എല്ലാ ഉയർച്ചക്കും നിദാനമായ അച്ഛൻ സുബ്രഹ്മണ്യം രഘുനാഥ്‌ അയ്യർക്കുവേണ്ടി സമർപ്പിക്കപ്പെട്ടതാണ്.എഴുത്തുവഴിയിലെ അക്ഷരച്ചിട്ടകൾ പറഞ്ഞു തന്ന അച്ഛൻ വലിയ പ്രചോദനമായി.അച്ഛന്റെ ഓർമകളും വിരഹദുഖവും ചില വരികളിൽ പ്രതിഫലിച്ചിട്ടുണ്ട്.

publive-image

കേരളീയ സമൂഹത്തിൽ ഇംഗ്ലീഷിൽ എഴുതിയ കവിതകൾക്ക് വേണ്ടത്ര പരിഗണന കിട്ടി തുടങ്ങിയ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ നിന്നാണ് മലയാളിയായ സുലോചനയുടെ ഇംഗ്ലീഷ് കവിതകൾ മലയാള നാട്ടിൽ വിരചിതമാകുന്നത്.രചനയിലും അധ്യാപനത്തിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നതിലൂടെ,മലയാള സാഹിത്യത്തിൽ ഇംഗ്ലീഷിലൂടെ സാന്നിധ്യമാകുന്നത് ഏറ്റവും സ്വീകാര്യമാണെന്നും തെളിയുന്നു.63 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്.

കൃഷ്ണൻ സി എസ് പുസ്തക പരിചയം നടത്തി.

അനിത എം, ഡോ.പാർവതി കുട്ടി എം,പ്രദീപ് പനമ്പിള്ളി, റിച്ചാർഡ്,എം വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു.പുസ്തകത്തിന്റെ കവർ ചിത്രം രൂപകൽപ്പന ചെയ്ത നിഖിൽ പുലാപ്പറ്റയെ ചടങ്ങിൽ ആദരിച്ചു.സമീക്ഷ നാരായണൻ പ്രാർത്ഥന നടത്തി.സുലോചന മറുമൊഴി നടത്തി.ആപ്പിൾ ബുക്സ് പബ്ലിഷർ ശരത് ബാബു തച്ചമ്പാറ സ്വാഗതവും രവീന്ദ്രൻ മലയങ്കാവ് നന്ദിയും പറഞ്ഞു

Advertisment