Advertisment

തൊടുപുഴ ചാക്കപ്പൻ എഴുതിയ 'കനൽ വഴികൾ' പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 11 ന്

New Update

publive-image

തൊടുപുഴ :തൊടുപുഴ ചാക്കപ്പൻ എഴുതിയ നാല് നാടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കനൽ വഴികൾ പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ പതിനൊന്നിന് നടക്കും .ഞായറാഴ്ച രാവിലെ പത്തിന് തൊടുപുഴ പ്രെസ് ക്ലബ് ഹാളിൽ ചേരുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പുസ്തക പ്രകാശനം നിർവഹിക്കും. കരിങ്കുന്നം രാമചന്ദ്രൻ നായർ പുഷ്ടകം ഏറ്റു വാങ്ങും.

മുനിസിപ്പൽ കൗൺസിലർ ജയലക്ഷ്മി ഗോപൻ ,മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സജി പോൽ ,മുതലക്കോടം ജയ്‌ഹിന്ദ്‌ ലൈബ്രറി പ്രസിഡന്റ് കെ .സി .സുരേന്ദ്രൻ ,പെരിക്കോണി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി അബി നാരായണൻ ,തുടങ്ങിയവർ പ്രസംഗിക്കും .തൊടുപുഴ കൃഷ്ണൻകുട്ടി സ്വാഗതവും നാടക രചയിതാവ് തൊടുപുഴ ചാക്കപ്പൻ നന്ദിയും പറയും . അഞ്ചു പതിറ്റാണ്ടായി നാടക രംഗത്ത് പ്രവർത്തിച്ചു വരുന്ന യാളാണ് ചാക്കപ്പൻ .അമേച്ചർ ,പ്രൊഫെഷണൽ നാടകങ്ങളിൽ നിരവധി വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട് .

Advertisment