മലപ്പുറത്ത് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി

New Update

publive-image

മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംപി പങ്കെടുക്കില്ല. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി വരാൻ പറ്റില്ലെന്ന് സംഘടകരെ അറിയിക്കുകയായിരുന്നു. ബഹുസ്വരതയും ജനാധിപത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സിപിഎം സെമിനാർ സംഘടിപ്പിക്കുന്നത്.

Advertisment

മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. കെ.ടി.ജലീലാണ് അധ്യക്ഷൻ. ആര്യാടൻ ഷൗക്കത്ത്, ഡോ.ഷീന ഷുക്കൂർ, എം.സ്വരാജ് എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. മുനവ്വറലി ശിഹാബ് തങ്ങളും നേരത്തെ പരിപാടിയില്‍ നിന്ന് പിന്മാറിയിരുന്നു.

Advertisment