വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ശബ്ദസന്ദേശമയച്ച സംഭവത്തില്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ സിപിഎം പുറത്താക്കി

New Update

publive-image

കാസര്‍കോട്: പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ശബ്ദസന്ദേശമയച്ച സംഭവത്തില്‍ സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി. ഉദുമ ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. രാഘവന്‍റെ ശബ്ദ സന്ദേശം രണ്ട് ദിവസം മുമ്പാണ് ഗ്രൂപ്പില്‍ വന്നത്. സ്ത്രീകള്‍ അടക്കമുള്ള പാര്‍ട്ടി അംഗങ്ങളുള്ളതാണ് ഗ്രൂപ്പ്.

Advertisment

സംഭവം പുറത്തുവന്നതോടെ ഏരിയ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാനേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്ക് വന്നത്.

സംഭവം വിവാദമായതോടെ സന്ദേശം മാറി അയച്ചതെന്നായിരുന്നു രാഘവന്‍റെ വിശദീകരണം. നേരത്തെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന സമയത്ത് സ്വഭാവ ദൂഷ്യത്തിന് രാഘവന്‍ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.

Advertisment