Advertisment

കുരിശുകൾ ചുമക്കേണ്ടതില്ല (കവിത)

New Update

publive-image

ഒരു ബന്ധവും മഹനീയമല്ല,

സുന്ദരമല്ല,

പവിത്രവുമല്ല.

രാത്രികളും പകലുകളും പോലെ നിഗൂഢമാണവ.

ബാഹ്യകവനരൂപത്തിൽ നിന്നെത്രയോ

വിദൂരമാവും യാഥാർഥ്യം.

അവയെല്ലായ്‌പോഴും സുഖാനുകൂല്യങ്ങളിൽ

വിരാജിക്കുകയുമില്ല.

അന്ധമായ വിശ്വാസങ്ങളെല്ലാം വിവേകശൂന്യമായ

ചപലതകളാണെന്നെ

ഞാൻ പറയൂ.

അതിനാൽ അവയെ വാരിപുതച്ചുറങ്ങിയേക്കരുത്.

കലക്കുവെള്ളം പോലാണ്

ഓരോ ബന്ധവും.

വ്യാധി പിടിപെടാൻ നേരമധികം

വേണ്ടതില്ല.

ബന്ധങ്ങളെന്നാൽ എല്ലായ്‌പോഴും

ദേവാലയങ്ങളല്ലെന്നർത്ഥം.

അവിടെ കൈത്തോടുകളും

പാതകളുമുണ്ട്.

വഴിതെറ്റിക്കാനുള്ള കൺകെട്ടു

വിദ്യകളാണവ.

ഞാൻ ഉറപ്പിക്കുന്നു,

ഒരു ബന്ധവും സുന്ദരവുമല്ല,

പവിത്രവുമല്ല,

പരിശുദ്ധവുമല്ല.

അതിനാൽ ഓടിയൊളിചേക്കുക.

അതിന്റ നിഴലിൽ നിന്നുപോലും.

ശേഷം,

ചേക്കേറിയേക്കുക

സ്വന്തം നിഴലിലേക്ക്.

അതുമാത്രമാണ്,

സുന്ദരം.

പവിത്രം.

പരിശുദ്ധം.

Advertisment