Advertisment

ദേശീയ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് ആദരം നൽകി

New Update

publive-image

തൊടുപുഴ ഇടുക്കി ജില്ലാ ഹാന്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് ആദരം നൽകി. സംസ്ഥാന സബ് ജൂനിയർ താരങ്ങളായ സെവാൻ കബീർ, അശ്വന്ത് ബിജു, ആദിത്യദേവ്, ജൂനിയർ താരം ആദിൽ മുബാറക് കേരള സീനിയർ ടീം ക്യാപ്റ്റൻ മുഹമ്മദ് . വി.എച്ച്, ടീം അംഗം സേതു . എസ്. നായർ. മാസ്റ്റേഴ്സ് സംസ്ഥാന താരങ്ങളായ ദീനുപ് . ഡി,അജിത് കൃഷ്ണൻ , മസ്റ്റേഴ്സ് വേൾഡ് കപ്പിൽ പങ്കെടുത്ത മുഹമ്മദ് സുഹൈൽ, ബോബൺ ബാലകൃഷ്ണൻ , അഖിൽ വിനായക് എസ് ,അനീഷ് വി.എം എന്നിവരെ കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹാന്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് .പി. അജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ ഉപഹാരം നൽകി ആദരിച്ചു.

യോഗത്തിൽ വാർഡ് കൗൺസിലർ സജി ചെമ്പകശേരി സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളായ കെ.ശശിധരൻ , റഫീക്ക് പള്ളത്തുപറമ്പിൽ . ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ, അശ്വിൻ സത്യൻ മുഹമ്മദ് അജ്മൽ , ഷാഹുൽ പി.എഫ് എന്നിവർ സംസാരിച്ചു

Advertisment