Advertisment

പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിൽ ഇതുവരെ 67,832 അപേക്ഷകൾ

New Update

തിരുവനന്തപുരം∙ പ്ലസ് വൺ അലോട്മെന്റിൽ ആദ്യ ഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർക്കായി അനുവദിച്ച സപ്ലിമെന്ററി അലോട്മെന്റിൽ ഇതുവരെ 67,832 അപേക്ഷകൾ ലഭിച്ചു.

Advertisment

publive-image

ആദ്യ ഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചപ്പോൾ പിഴവു സംഭവിച്ചതു മൂലം പ്രവേശനം ലഭിക്കാത്തതിനാൽ പുതുക്കി അപേക്ഷിച്ചവരാണ് ഇതിൽ 63,195 പേരും. പുതുതായി അപേക്ഷ നൽകിയത് 4637 പേരാണ്.

മലപ്പുറം ജില്ലയിൽ നിന്നു മാത്രം 19,710 അപേക്ഷകൾ ലഭിച്ചു. ഇതിൽ 18,830 അപേക്ഷകളും പുതുക്കി അപേക്ഷിച്ചവയാണ്. 880 പേർ പുതുതായി അപേക്ഷിച്ചു. പാലക്കാട് നിന്ന് 8653 അപേക്ഷകളും കോഴിക്കോട് നിന്ന് 8345 അപേക്ഷകളും ലഭിച്ചു. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് അപേക്ഷകർ: 952.

Advertisment