Advertisment

ജലജീവൻ ഗ്രാമീണ കുടിവെള്ള പദ്ധതിയിലേക്ക് ഡിഗ്രി, ഡിപ്ലോമയുള്ള സിവിൽ എന്‍ജിനീയറുമാർക്ക് അവസരം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവവള്ള ടാപ്പ് കണക്ഷന്‍ നല്‍കുന്നതിതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി നിർവ്വഹണത്തിന് സംസ്ഥാന സർക്കാർ സ്ഥാപനമായ ജലനിധി-KRWSA യുടെ ഇടുക്കി റീജിയണല്‍ പ്രൊജക്റ്റ് മാനെജ്മെന്‍റ് യൂണിറ്റിൽ കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിൽ പ്രവർത്തിക്കുന്നതിന് സിവില്‍ എന്‍ജിനീയറിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളതും കുടിവെള്ള പദ്ധതികളുടെ ഡിസൈനിങ്ങിലും നിർവ്വഹണത്തിലും രണ്ട് വർഷം പ്രവർത്തി പരിചയമുള്ളവരുമായവരെ ഡെയിലി വേജസിൽ ആവിശ്യമുണ്ട്.

ഏപ്രില്‍ നാലിന് രാവിലെ 10.30 ന് തൊടുപുഴ മാതാ ആർക്കേഡിൽ പ്രവർത്തിക്കുന്ന ജലനിധി ഓഫീസിൽ വെച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്വൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫികൾ സഹിതം താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങൾക്ക് 04862 - 220445, 9495204482 എന്നീ ഫോണ്‍ നമ്പരുകകളില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisment