Advertisment

സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഓഫീസുകളില്‍ ഇ-ഗ്രാന്റ്സ് വഴി വിദ്യാര്‍ത്ഥികള്‍ക് വിദ്യാഭ്യാസാനുകൂല്യം നല്കുന്ന പദ്ധതിയുടെ പ്രോജക്ടിലേക്ക് സപ്പോര്‍ട്ട് എഞ്ചിനീയറായി താത്കാലിക കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിലേക്ക് ബി.ടെക്/എം.സി.എ/എം.സ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും യോഗ്യതനേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.പ്രതിമാസ ശമ്പളം: 21,000. വിശദ വിവരങ്ങളും അപേക്ഷഫോറവും ww.cybersri.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9895478273

ഉദ്യോഗാര്‍ത്ഥികള്‍ മേല്‍ സൂചിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ പ്രൊജക്റ്റ്, സി-ഡിറ്റ് ചിത്രാഞ്ജലി ഹില്‍സ്, തിരുവല്ലം പോസ്റ്റ് തിരുവനന്തപുരം 695027 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയക്കാവുന്നതാണ്. അവസാന തീയതി നവംബര്‍ 3

Advertisment