Advertisment

മണ്ണൂർ പള്ളി, പൂവത്തിളപ്പ് റോഡിന് 10 കോടി രൂപ അനുവദിച്ചു

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

കോട്ടയം: മണ്ണൂർ പള്ളി, മഞ്ഞാമറ്റം, മൂഴൂർ, പൂവത്തിളപ്പ് റോഡ് ഉന്നത നിലവാരത്തിൽ ആക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി വൈസ് ചെയർമാൻ വിനോദ് മഞ്ഞാമറ്റം, അയർക്കുന്നം വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റം, മൂഴൂർ ഗ്രാമ വികസന സമിതി പ്രസിഡന്റ് തോമസ് മാമ്പുഴ, കേരള പ്രദേശ് ഗാന്ധിദർശൻ വേദി അകലക്കുന്നം മണ്ഡലം കമ്മിറ്റി എന്നിവർ പുതുപ്പള്ളിയുടെ എംഎൽഎയും, മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്ക് നിവേദനം നൽകിയിരുന്നു.

നിരവധി പ്രതിഷേധ സമരങ്ങളാണ് ഈ റോഡ് ഉന്നത നിലവാരത്തിൽ ആക്കാൻ വേണ്ടി നടത്തിയിട്ടുള്ളത്. ഉമ്മൻ ചാണ്ടിയുടെ ശ്രമഫലമായി ഇപ്പോൾ ഈ റോഡ് ഉന്നത നിലവാരത്തിൽ ആക്കാൻ 10 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. ഇതിലൂടെ വർഷങ്ങളായ ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യം പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്.

Advertisment