Advertisment

ഊട്ടി, ചെന്നൈ സർവ്വീസുകളുമായി കെഎസ്ആർടിസി- സ്വിഫ്റ്റ് നാളെ മുതൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം; ചെന്നൈയിലേക്കും, ഊട്ടിയിലേക്കും പുതിയ സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്. ബുധനാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും.

തിരുവനന്തപുരത്ത് നിന്നും രണ്ട് നോൺ എ.സി സീറ്റർ ബസുകളാണ് ഊട്ടിയിലേക്ക് സർവ്വീസ് നടത്തുന്നത്.

തിരുവനന്തപുരം - ഊട്ടി (MC റോഡ്)

തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 6.30 തിന് തിരിച്ച് കൊട്ടരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരുന്തൽമണ്ണ നിലമ്പൂർ ഗൂഢല്ലൂർ വഴി രാവിലെ 5.30 തിന് ഊട്ടിയിൽ എത്തിച്ചേരുകയും, തിരികെ രാത്രി 7 മണിക്ക് സർവ്വീസ് ആരംഭിച്ച് ഇതേ റൂട്ടിലൂടെ പിറ്റേന്ന് പുലർച്ചെ 6.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ്.

ടിക്കറ്റ് നിരക്ക്: 691രൂപ

തിരുവനന്തപുരം - ഊട്ടി (NH)

തിരുവനന്തപുരത്ത് നിന്നും രാത്രി 8 മണിക്ക് സർവ്വീസ് ആരംഭിച്ച് ആലപ്പുഴ, എറണാകുളം,തൃശൂർ, പെരുന്തൽമണ്ണ നിലമ്പൂർ ഗൂഢല്ലൂർ ന വഴി രാവിലെ 7.20 തിന് ഊട്ടിയിൽ എത്തുന്ന രണ്ടാമത്തെ സർവ്വീസ് , തിരികെ ഊട്ടിയിൽ നിന്നും രാത്രി 8 മണിക്ക് സർവ്വീസ് തുടങ്ങി ആലപ്പുഴ വഴി 7.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

ടിക്കറ്റ് നിരക്ക്: 711 രൂപ

എറണാകുളം -ചെന്നെ AC സീറ്റർ

എറണാകുളത്ത് നിന്നുമാണ് ചെന്നൈയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് എ.സി ബസ് സർവ്വീസ് നടത്തുന്നത് . എറണാകുളം KSRTC ബസ്സ്റ്റാന്റിൽ നിന്നും രാത്രി 7.45 ന് തിരിച്ച് 8 മണിക്ക് വൈറ്റില ഹബിൽ നിന്നും തൃശ്ശൂർ, പാലക്കാട് , കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40 തിന് ചെന്നൈ എത്തുന്ന വിധമാണ് കെഎസ്ആർടിസി - സ്വിഫ്റ്റ് എസി സീറ്റർ സർവ്വീസ് നടത്തുക. ചെന്നൈയിൽ നിന്നും തിരിച്ച് രാത്രി 8 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് പിറ്റേന്ന് രാവിലെ 8.40 തിന് എറണാകുളത്തും എത്തിച്ചേരും.

ടിക്കറ്റ് നിരക്ക്- 1351 രൂപ



ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.

കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം

ഫോൺനമ്പർ- 0471 2323979

ഈമെയിൽ - tvm@kerala.gov.in

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്ലൈൻ - 0471-2463799

18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972

ബന്ധപ്പെടാവുന്നതാണ്.

Advertisment