കോട്ടയം: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര് ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുയുമായി കാസാ എന്ന ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തില്‍ പാലായില്‍ നടന്ന ഐക്യദാര്‍ഢ്യസമ്മേളനം ഉദ്ഘാടനം ചെയ്തത് ഒരുകാലത്ത് എല്ലാ ജിഹാദും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കൊടുത്ത നേതാവ്.
ചില തീവ്രസ്വഭാവമുള്ള സംഘടനകളുടെ പേരില്‍ പൂഞ്ഞാറില്‍ മത്സരിച്ച് വിജയിച്ച ഈ നേതാവിനെ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള യോഗത്തില്‍ പങ്കെടുപ്പിച്ചതിലാണ് പ്രതിഷേധം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുവരെ ഇത്തരം തീവ്രനിലപാടുകാരുടെ ഉറ്റ സുഹൃത്തായിരുന്ന നേതാവ് കഴിഞ്ഞയിടെ ചില വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണ് അവരുമായി തെറ്റിയത്. ഇതിനു മുമ്പ് ഈ തീവ്ര സംഘടനയുടെ കൊടിയും പിടിച്ച് അവരുടെ സ്ഥാനാര്‍ത്ഥിയാണെന്നു പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് ഇദ്ദേഹം.
ഈ നേതാവിനെയാണ് ഇന്നു ബിഷപ്പിനെ സംരക്ഷിക്കാനെന്ന പേരില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ അവതരിപ്പിച്ചത്. നാളെ നാലു വോട്ടു കിട്ടുമെന്ന സാഹചര്യം വന്നാല്‍ മറുകണ്ടം ചാടുന്നവരെ സഭയ്ക്കൊപ്പം വേദി പങ്കിടാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം.
തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതോടെ അത്ര സജീവമല്ലാതിരുന്ന നേതാവിന് വീണ്ടും സജീവമാകാന്‍ കിട്ടിയ വിഷയമാണ് ഇത്. ഇക്കാര്യം ഫലപ്രദമായി നേതാവ് വിനിയോഗിക്കുകയും ചെയ്തു.
വിശ്വാസികളുടെ വൈകാരികത മുതലെടുക്കാനാണ് ഇദ്ദേഹം എന്നും ശ്രമിച്ചതെന്നു വ്യക്തമാണ്. ഇന്നു അദ്ദേഹം നടത്തിയ പ്രസംഗവും അതിന്റെ സൂചനകളാണ്. മുമ്പ് ചില തീവ്ര സംഘടനകളുടെ ഭാഗമായിരുന്നപ്പോള്‍ അവര്‍ക്കെതിരെ ഒരു പോലീസ് കേസുപോലും ഉണ്ടാകാതിരിക്കാന്‍ ജാഗ്രത കാണിച്ച നേതാവാണ് ഇദ്ദേഹം.
നാടാകെ പോലീസ് നടത്തുന്ന വാഹന പരിശോധന പോലും നടത്താന്‍ കാലങ്ങളായി ഈരാറ്റുപേട്ടയിലെ പോലീസിനെ അധികാരം ഉണ്ടായിരുന്ന കാലത്ത് ഇദ്ദേഹം അനുവദിച്ചിരുന്നില്ല . അങ്ങനുള്ള ആളുകള്‍ക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്നാണ് വിശ്വാസികളുടെ ചോദ്യം.