തിരുവനന്തപുരം: സംസ്ഥാനത്ത് 'നര്‍ക്കോട്ടിക് ജിഹാദെന്ന' പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ പ്രസംഗത്തെ ഗൗരവമായെടുത്ത് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. അടുത്തയാഴ്ച കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പാലായിലെത്തി ബിഷപ്പിനെ കാണും. ഏതു സാഹചര്യത്തിലാണ് ബിഷപ്പ് 'നര്‍ക്കോട്ടിക് ജിഹാദ്' എന്നു വ്യക്തമാക്കിയതെന്ന് അന്വേഷിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഇതിന്റെ പ്രാഥമിക പടിയായാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രതിനിധികള്‍ പാലായിലെത്തുന്നത്. ഇതു സംബന്ധിച്ച് ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. നര്‍ക്കോട്ടിക് ജിഹാദില്‍ ബിഷപ്പിന്റെ പക്കലുള്ള നിര്‍ണ്ണായക വിവരങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറും.
അതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം അറിഞ്ഞതിനു പിന്നാലെ ബിഷപ്പിന്റെ ആരോപണങ്ങളെ കുറിച്ച് കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി കോര അന്വേഷണം തുടങ്ങി. സമീപകാലത്ത് കോട്ടയം ജില്ലയിലും സമീപത്തും നടന്ന റേവ് പാര്‍ട്ടികളുടെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു.
കഴിഞ്ഞയിടെ വാഗമണ്ണില്‍ നടന്ന മയക്കുമരുന്നു പാര്‍ട്ടി സംഘടിപ്പിച്ചത് ഒരേ വിഭാഗത്തില്‍ പെട്ടവരാണെന്ന വിവരം പുറത്തുവന്നിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവരാകട്ടെ മറ്റൊരു വിഭാഗതില്‍ ഉള്‍പ്പെട്ടവരും ആയിരുന്നു. ബിഷപ്പ് പറഞ്ഞു വച്ചതും അതുതന്നെയാണ്.
കൂടുതല്‍ ഗൌരവമുള്ള പല വിവരങ്ങളും ഇക്കാര്യത്തില്‍ ബിഷപ്പിന്‍റെ പക്കലുണ്ട്. അതിനാല്‍ തന്നെയാണ് സംഭവത്തില്‍ ബിഷപ്പ് കല്ലറങാട് രൂക്ഷമായി പ്രതികരിച്ചതും അതില്‍ ഉറച്ചു നില്‍ക്കുന്നതും. ഇതിന്റെയൊക്കെ പശ്ചാത്തലമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നത്.