കൊച്ചി: ഇന്ത്യയിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ വിപ്ലവകരമായ ഒല എസ്1 പ്രോ ഹോളിയോട് അനുബന്ധിച്ചു വില്പനയ്ക്കായി ലഭ്യമാക്കും. ഗെറുവാ നിറത്തിലുള്ള സ്പെഷല്‍ എഡിഷനും ഗ്ലോസി ഫിനിഷോടു കൂടി ഒല അവതരിപ്പിക്കുന്നുണ്ട്. ഹോളിയോട് അനുബന്ധിച്ച് മാര്‍ച്ച് 17, 18 തീയ്യതികളില്‍ മാത്രമായിരിക്കും ഈ നിറം ലഭ്യമാകുക.
റിസര്‍വേഷന്‍ നടത്തിയിട്ടുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും മാര്‍ച്ച് 17-ന് വാങ്ങലിനുള്ള പ്രത്യേക അക്സസ് ലഭിക്കും. മറ്റുള്ളവര്‍ക്കെല്ലാം മാര്‍ച്ച് 18-ന് ആയിരിക്കും വാങ്ങാനുള്ള അക്സസ് ലഭിക്കുക. ഗെറുവ നിറം മാര്‍ച്ച് 17, 18 തീയ്യതികളില്‍ മാത്രമായിരിക്കും ലഭിക്കുക. അതിനു ശേഷം ഇതു ലഭ്യമാകില്ല. ഉപഭോക്താക്കള്‍ക്ക് എസ്1 പ്രോയുടെ മനോഹരമായ മറ്റു പത്തു നിറങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനാവും.
മുന്‍പത്തെ പോലെ പൂര്‍ണമായും ഡിജിറ്റല്‍ ആയി ഒല ആപിലൂടെയുള്ള പണമടക്കല്‍ മാത്രമായിരിക്കും ഉണ്ടാകുക. ഒല എസ്1 പ്രോയാക്കായുള്ള പുതിയ ഓര്‍ഡറുകള്‍ക്കനുസരിച്ചുള്ള ഡെലിവറി ഒല ഫ്യൂച്ചര്‍ഫാക്ടറിയില്‍ നിന്ന് 2022 ഏപ്രില്‍ മുതല്‍ ആരംഭിക്കുകയും ഉപഭോക്താക്കളുടെ വീട്ടു പടിക്കല്‍ എത്തിക്കുകയും ചെയ്യും.
ഏറ്റവും മികച്ച രൂപകല്പന, ഏറ്റവും മികച്ച പ്രകടനം, ഏറ്റവും മികച്ച സാങ്കേതികവിദ്യ എന്നിവയുമായി രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഉപഭോക്താക്കള്‍ക്ക് എസ്1 പ്രോ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലുതും ഏറ്റവും ആധുനീകവുമായ ഇരുചക്ര വാഹന ഫാക്ടറിയായ ഒല ഫ്യൂചര്ഫാക്ടറിയില് നിന്നാണ് സ്ക്കൂട്ടറുകള്‍ നിര്‍മിക്കുന്നത്. വര്‍ധിച്ചു വരുന്ന ഉപഭോക്തൃ ഡിമാന്റ് നേരിടാന്‍ കമ്പനി ഉല്പാദനവും വിതരണവും വര്‍ധിപ്പിച്ചു വരികയാണ്.
ഗെറുവ നിറത്തിലുള്ള ഒല എസ് 1 പ്രോ ഇവിടെ പരിശോധിക്കാം: ">