Advertisment

സംസ്ഥാന സർക്കാരിന്റ യുവ കേരളം പദ്ധതി; യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും ജോലിയും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യുവാക്കൾക്ക് സംസ്ഥാന സർക്കാർ പദ്ധതിയായ യുവകേരളം വഴി സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടാൻ സുവർണ്ണ അവസരം. മൂന്ന് മാസം ദൈർഘ്യമുള്ള സെക്യൂരിറ്റി ഗാർഡ് കോഴ്സിലേക്ക് ആണ് പരിശീലനം നൽകുന്നത്.

കോട്ടയത്ത് സ്ക്രോണി എജുക്കേഷൻ ട്രസ്റ്റ് എന്ന പരിശീലന സ്ഥാപനത്തിലാണ് വിദ്യാർത്ഥികൾക്ക് പൂർണമായും സൗജന്യ വിദ്യാഭ്യാസം സർക്കാർ പദ്ധതി മുഖേന ലഭ്യമാക്കുന്നത്.

ഭക്ഷണം താമസം പഠനോപകരണങ്ങൾ ഉൾപ്പെടെ എല്ലാം സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് കേന്ദ്ര ഗവൺമെൻറ് അംഗീകാരമുള്ള സർട്ടിഫിക്കറ്റും 10000 രൂപ അടിസ്ഥാന ശമ്പളത്തിൽ തൊഴിലും ഉറപ്പാക്കും.

ഈ ജില്ലകളിലെ 18 നും 35 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് അവസരം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9645452190.

Advertisment