Advertisment

നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, അപകടം ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങവെ

കുളനട-മാന്തുക ഗ്ലോബ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം.  

New Update
accident news

പത്തനംതിട്ട: നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. 

Advertisment

കാരക്കാട് പ്ലാവുനില്‍ക്കുന്നതില്‍ മേലേതില്‍ വിഷ്ണു (28), പെണ്ണുക്കര മാടമ്പറത്ത് മോടിയില്‍ വിശ്വജിത്ത് (18) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് മുളക്കുഴ തടത്തില്‍ മേലേതില്‍ വീട്ടില്‍ അമല്‍ജിത്തിനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

കുളനട-മാന്തുക ഗ്ലോബ് ജങ്ഷന് സമീപം ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം.  പന്തളത്തുനിന്നു ഫുട്‌ബോള്‍ കളി കഴിഞ്ഞ് കാരയ്ക്കാടിന് മടങ്ങവെ യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട തടിലോറിക്ക് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

Advertisment