Advertisment

'പോരായ്മകളുണ്ടെങ്കിലും കേരള ജനതയുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായ കെഎസ്ആര്‍ടിസിയും അതിന്‍റെ ജീവനക്കാരും എക്കാലവും ഇവിടെ നിലനില്‍ക്കണം'; ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത മന്ത്രിക്ക് യാത്രക്കാരന്‍റെ കത്ത്

യാത്രാരംഭം മുതൽ തന്നെ ഞാൻ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഡ്യൂട്ടി ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആസ്വാദനദായകമായിരുന്നു ആ യാത്ര.

New Update
ksrtc antony raju new

തിരുവനന്തപുരം: പലതരം വെല്ലുവിളികള്‍ക്കിടെയും ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് ഗതാഗത മന്ത്രിക്ക് കത്ത്. ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചു. കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ജീവനക്കാരുടെ ചിത്രം ഉള്‍പ്പെടെ ചേര്‍ത്തുകൊണ്ട് കെഎസ്ആര്‍ടിസി അധികൃതരും ഫേയ്സ്ബുക്ക് കുറിപ്പില്‍ ജീവനക്കാരെ അഭിനന്ദിക്കുന്നുണ്ട്.

Advertisment

പോരായ്മകളുണ്ടെങ്കിലും കേരള ജനതയുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായ കെഎസ്ആര്‍ടിസിയും അതിന്‍റെ ജീവനക്കാരും എക്കാലവും ഇവിടെ നിലനില്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ എഡി ഹരികുമാര്‍, കണ്ടക്ടര്‍ പിബി രതീഷ് എന്നിവരെ അഭിനന്ദിച്ചുകൊണ്ട് കേരള സീനിയര്‍ സിറ്റിസണ്‍സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി റഷീദ് അബൂബക്കറാണ് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവിന് അഭിനന്ദന കത്ത് അയച്ചത്.

കെഎസ്ആര്‍ടിസി ഫേയ്സ്ബുക്ക് പേജിലെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം;

💌💌കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ ....💌💌

 

കോഴിക്കോട് നിന്നും 3. 41 പുറപ്പെട്ടു 9:20ന് പറവൂരിൽ എത്തി. യാത്രാരംഭം മുതൽ തന്നെ ഞാൻ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഡ്യൂട്ടി ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആസ്വാദനദായകമായിരുന്നു ആ യാത്ര. വളരെ ദുർഘടം പിടിച്ച റോഡും ഹൈവേ റോഡ് പണിയും അതിജീവിച്ച് വളരെ സമർത്ഥമായി ഡ്രൈവ് ചെയ്യുന്ന ആ ഡ്രൈവറും യാത്രക്കാരോട് വളരെ സൗമ്യമായി പെരുമാറിയ കണ്ടക്ടറും എന്നെ വല്ലാതെ ആകർഷിച്ചു. കേരളം ഈ ഭൂമിയിൽ നിലനിൽക്കുവോളം കാലം നമ്മുടെ കെഎസ്ആർടിസിയും ഉണ്ടാകണം. എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും കേരള ജനതയുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ് കെഎസ്ആർടിസിയും അതിന്‍റെ ജീവനക്കാരും അവരുടെ സുഖവും സന്തോഷവുമാണ് യാത്രക്കാരുടെ സുരക്ഷിതത്വവും സന്തോഷവുമായി തീരുന്നത്...

ഇത് ഒരു അനുഭവം മാത്രം. ഇവർ മാത്രമല്ല കെഎസ്ആർടിസിയിലെ സമർഥരും വിശ്വസ്ഥരുമായ എല്ലാ ഡ്രൈവർമാർക്കും , കണ്ടക്ടർമാർക്കും ടീം കെഎസ്ആർടിസിയുടെ അഭിനന്ദനങ്ങൾ.

ksrtc antony raju
Advertisment