Advertisment

കോളേജിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ കാർ ഇടിച്ച് തെറുപ്പിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അപകടത്തിൽപ്പെട്ട കാർ നിർത്താതെ പോയി. പരിക്കേറ്റ അഭിരാമിനെ പന്തളത്തെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

New Update
car hit bike.jpg

പത്തനംതിട്ട: എം സി റോഡിൽ അടൂർ മിത്രപുരത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. പെരുമ്പുളിക്കൽ സ്വദേശി അഭിറാം (21) ആണ് മരിച്ചത്. മിത്രപുരം മാർ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ് അഭിറാം.

കോളേജിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ പോയ അഭിറാമിനെ എതിർ ദിശയിൽ വന്ന കാർ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ നിർത്താതെ പോയി. പരിക്കേറ്റ അഭിരാമിനെ പന്തളത്തെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

#pathanamthitta #latest news
Advertisment