Advertisment

മുതിർന്ന മാധ്യമപ്രവർത്തകനെ പോസ്റ്റ് മിസ്ട്രെസ്സ്‌ അപമാനിച്ച സംഭവം; അന്വേഷണത്തിന് സിപിഎംജി നിർദ്ദേശം

New Update
d

പോസ്റ്റ് ഓഫീസിൽ തപാലുമായി ബന്ധപ്പെട്ട ആവശ്യത്തിനെത്തിയ എഴുത്തുകാരനും മദ്ധ്യമപ്രവർത്തകനുമായ പ്രകാശ് നായർ മേലിലയെ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മിസ്ട്രെസ്സ്‌ ആയി ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരി അധിക്ഷേപിച്ചതായ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ Kerala Chief Post Master General (CPMG) പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരിക്കുന്നു.

Advertisment

d

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ തലവൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന അമ്പലത്തിൻനിരപ്പ് പോസ്‌റ്റോഫീസിൽ  ഇക്കഴിഞ്ഞ നവംബർ ഒന്നാംതീയതിയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. കുന്നിക്കോട് പോസ്റ്റ് ഓഫീസിന്റെ (691 508) സബ് പോസ്റ്റാഫീസാണ്‌ അമ്പലനിരപ്പിലുള്ളത്.

g

തനിക്കു വരുന്ന തപാലുകളുമായി ബന്ധപ്പെട്ട് പുതുതായി സ്ഥലം മാറിവന്ന പോസ്റ്റ് മിസ്ട്രെസ്സിനെ ഓർമ്മ പ്പെടുത്താൻ അമ്പലനിരപ്പ് പോസ്റ്റ് ഓഫീസിലെത്തിയ പ്രാകാശ് നായരോട് വളരെ ധാർഷ്ട്യത്തോടെ മോശമായ ഭാഷയിലാണ് അവർ സംസാരിച്ചതും പെരുമാറിയതും. ഒരു സീനിയർ സിറ്റിസൺ എന്ന നിലയിലുള്ള മാന്യതപോലും അവർ തന്നോട് കാട്ടിയില്ലെന്നും അപമാര്യാദയായി പെരുമാറിയ പ്രസ്തുത ജീവനക്കാരിക്കെതിരേ വകുപ്പുതല നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് CPMG ക്ക് അദ്ദേഹം ഇ മെയിൽ വഴിയും രജിസ്ട്രേഡ് തപാൽ വഴിയും പരാതി നൽകുകയായിരുന്നു.

h

5 വർഷം മുൻപ് പൊതുജനങ്ങളിൽനിന്നും സംഭാവന പിരിച്ചാണ് അമ്പലത്തിൻ നിരപ്പ് പോസ്റ്റ് ഓഫീസ് നിർമ്മിച്ചത്. ആ കെട്ടിടവും 25 സെന്റ് സ്ഥലവും പഞ്ചായത്ത് ഏറ്റെടുത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രകാശ് നായർ മേലിലയുടെയും പൊതുപ്രവർത്തകനായ രാജേന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഹർജി ( WP(C)4701/ 2023 Dated 27/02/2023)  സമർപ്പിച്ചിരിക്കുകയാണ്.

Advertisment