Advertisment

കരിക്കോട്ടക്കരി ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്ന് പൊലീസ്; വനത്തില്‍ പരിശോധന

ഇന്നലെ രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും രണ്ട് തോക്കുകള്‍ പിടിച്ചെടുത്തെന്നും ഡിഐജി വിശദീകരിച്ചു.

New Update
maoist karikkottakary.jpg

കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി പൊലീസ്. കരിക്കോട്ടക്കരിയിലുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റതെന്ന് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. വെടിയേറ്റ മാവോയിസ്റ്റുകള്‍ ഓടിപ്പോയെന്നും ഡിഐജി അറിയിച്ചു.

എത്ര മാവോയിസ്റ്റുകള്‍ വെടിയേറ്റു എന്നതില്‍ വ്യക്തതയില്ല. ഇന്നലെ രാത്രിയും വെടിവെപ്പുണ്ടായി. ഇന്നലെ രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും രണ്ട് തോക്കുകള്‍ പിടിച്ചെടുത്തെന്നും ഡിഐജി വിശദീകരിച്ചു. വനത്തില്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്.

 

#maoist attack
Advertisment