Advertisment

ശബരിമല യുവതീ പ്രവേശനം; വാദം കേൾക്കുന്ന തീയതി ഈ മാസം 12ന് തീരുമാനിക്കും

ഇനിയും ചില ഹര്‍ജികള്‍ കൂടി ഏഴംഗ ബെഞ്ചിന്റെ മുന്നിലുണ്ട്. ഏഴംഗ ബെഞ്ചിന് മുന്നിലുള്ള ഹര്‍ജികളിന്മേല്‍ വാദം പൂര്‍ത്തിയാക്കി വിധി പറഞ്ഞ് കഴിഞ്ഞാല്‍ ഒന്‍പതംഗ ബെഞ്ചുകളുടെ മുന്നിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിലേക്ക് സുപ്രീംകോടതി നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

New Update
sabarimala onam

പത്തനംതിട്ട; ശബരിമല യുവതീപ്രവേശന കേസിന്റെ വാദം കേൾക്കുന്ന തീയതി ഈ മാസം 12ന് തീരുമാനിക്കും. ഇതടക്കം ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി സംബന്ധിച്ച് ഈ മാസം 12ന് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

Advertisment

നിലവില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി അടക്കം അടുത്തയാഴ്ച തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. അടുത്തയാഴ്ച ഏഴംഗ, ഒന്‍പതംഗ ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ ലിസ്റ്റ് ചെയ്യും.

ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി സംബന്ധിച്ച് ഈ മാസം 12ന് തീരുമാനിക്കുമെന്നാണ് തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചത്. കേസ് നിലവില്‍ ഒന്‍പതംഗ ബെഞ്ചിന്റെ പരിഗണനയിലാണ്.  വിവിധ ഹര്‍ജികള്‍ ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയ്ക്ക് വരുമ്പോള്‍ സ്വാഭാവികമായി ശബരിമല യുവതീപ്രവേശന കേസും പരിഗണനയ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്ന ഒരു കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു.

ഇനിയും ചില ഹര്‍ജികള്‍ കൂടി ഏഴംഗ ബെഞ്ചിന്റെ മുന്നിലുണ്ട്. ഏഴംഗ ബെഞ്ചിന് മുന്നിലുള്ള ഹര്‍ജികളിന്മേല്‍ വാദം പൂര്‍ത്തിയാക്കി വിധി പറഞ്ഞ് കഴിഞ്ഞാല്‍ ഒന്‍പതംഗ ബെഞ്ചുകളുടെ മുന്നിലുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിലേക്ക് സുപ്രീംകോടതി നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

sabarimala pathanamthitta latest news
Advertisment