ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; കൊല്ലത്ത് യുവതി കഴുത്തറുത്ത് മരിച്ചു

സംഭവ ദിവസം വൈകിട്ട് വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ ടെറസിലേക്ക് കയറിപ്പോവുകയായിരുന്നു.

New Update
degree certificate death.

കൊല്ലം; കുണ്ടറയില്‍ യുവതി കഴുത്തറുത്ത് ജീവനൊടുക്കി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗര്‍ നന്ദനം എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) ആണ് മരിച്ചത്. യൂണിവേഴ്സിറ്റിയില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ. ഇത് വ്യക്തമാക്കുന്ന കത്ത് പൊലീസിന് ലഭിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

Advertisment

സംഭവ ദിവസം വൈകിട്ട് വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ സൂര്യ ടെറസിലേക്ക് കയറിപ്പോവുകയായിരുന്നു. എന്നാല്‍ ഏറെ നേരമായിട്ടും താഴേയ്ക്ക് ഇറങ്ങി വന്നില്ല. ഇതോടെ സഹോദരി അന്വേഷിക്കാന്‍ മുകളിലേക്കെത്തി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ സൂര്യയെ കണ്ട സഹോദരി നിലവിളിച്ചു. വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് സൂര്യയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പിനൊപ്പം അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

latest KOLLAM
Advertisment