Advertisment

പെരുമ്പാവൂരിൽ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടിത്തം; വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

New Update

publive-image

Advertisment

കൊച്ചി: പെരുമ്പാവൂരിൽ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടിത്തം. കണ്ടന്തറയിൽ പ്രവർത്തിക്കുന്ന പഴയ പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിയിലാണ് വെളുപ്പിന് 2 മണിയോടെ തീ പിടിച്ചത്. പഴയ പ്ലാസ്റ്റിക്ക്, ചിപ്‌സ് എന്നിവ ഭാഗികമായി കത്തി നശിച്ചു.

പെരുമ്പാവൂർ അഗ്നിശമന സേന സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ പെരുമ്പാവൂർ, പട്ടിമറ്റം, ആലുവ, അങ്കമാലി എന്നീ നിലയങ്ങളിൽ നിന്നും 6 യൂണിറ്റ് 4 മണിക്കൂർ കൊണ്ടാണ് തീ പൂർണമായും അണച്ചു.

തൊട്ടടുത്ത പ്ലൈവുഡ് കമ്പനിയിലേക്ക് തീ പടരാതിരുന്നത് മൂലം വൻ അപകടം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം. പിന്നിൽ അട്ടിമറിയുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

NEWS
Advertisment