Advertisment

ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് ; 5 വയസുള്ള കുട്ടിക്ക് ചികിത്സാസഹായം നൽകാമെന്ന് പറഞ്ഞ് പണപിരിവ് നടത്തി ; കൊല്ലം കുണ്ടറയിൽ യുവതി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം: കുണ്ടറയിൽ നിർധന കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ചികിൽസയ്ക്ക് സഹായം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

പ്രതി മുൻപും സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്ന് പോലീസ്. കുണ്ടറയിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ രോഗിയായ അഞ്ചു വയസുള്ള കുഞ്ഞിന് ചികിത്സാസഹായം വാങ്ങിക്കൊടുക്കാം എന്ന പേരിൽ ആയിരുന്നു തട്ടിപ്പ്.

കൊറ്റൻകര മാമ്പുഴ സ്വദേശി സൂര്യശ്രീയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ കുടുംബവുമായി അടുത്തിടപഴകിയ സൂര്യശ്രീ ധനസഹായം സമാഹരിക്കാനായി കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ട് നമ്പറും ഒപ്പം സ്വന്തം മൊബൈൽ നമ്പറുമാണ് പ്രചരിപ്പിച്ചത്.

Advertisment