Advertisment

ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലില്‍ ലൈവ് ഫ്ലാഷ് സെയിലിന് തുടക്കമിട്ട് ഓക്സിജന്‍. 75 മണിക്കൂര്‍ സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് കേരളത്തിലെ മുഴുവന്‍ ഓക്സിജന്‍ ഷോറൂമുകളിലും ആരംഭമായി. വന്‍ തിരക്ക് !

New Update

publive-image

Advertisment

കോട്ടയം: ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മോഡലില്‍ കേരളത്തിലെ ഓക്സിജന്‍ ഷോറൂമുകളില്‍ 75 മണിക്കൂര്‍ സ്പെഷ്യല്‍ ഫ്ലാഷ് സെയിലിന് തുടക്കമായി. ഓണം ഓഫറുകൾക്ക് ശേഷം ഓക്സിജൻ അവതരിപ്പിക്കുന്ന ഏറ്റവും വലിയ ഓഫർ സെയിലാണിത്. ഓക്സിജന്‍ ഷോറൂമുകളില്‍ രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.


വിവിധ വിഭാഗങ്ങളിലായി 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് ഫ്ലാഷ് സെയില്‍ പുരോഗമിക്കുന്നത്. നവരാത്രി മഹോല്‍സവത്തോടനുബന്ധിച്ചാണ് ഓക്സിജന്‍ ഫ്ലാഷ് സെയില്‍ പ്രഖ്യാപിച്ചത്.


സ്മാര്‍ട്ട് ഫോണുകള്‍ക്ക് 20 % വരെ വിലക്കുറവും എക്സ്റ്റന്‍റഡ് വാറണ്ടിയുമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പിന് 30 % വരെയാണ് വിലക്കുറവ്. എല്‍ഇഡി ടിവികള്‍ക്ക് 50 % മാണ് വിലക്കുറവ്. 45 % വിലക്കുറവാണ് വാഷിംഗ് മെഷീനുകള്‍ക്കുള്ളത്. കിച്ചണ്‍ അപ്ലയന്‍സിനും 50 % വിലക്കുറവുണ്ട്.

publive-image

എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്ത് പഴയത് മാറ്റി പുതിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കായി മെഗാ എക്സ്ചേഞ്ച് മേളയും ഫ്ലാഷ് സെയിലിന്‍റെ ഭാഗമാണ്. മറ്റെങ്ങും ലഭിക്കുന്നതിനേക്കാൾ കൂടിയ മൂല്യത്തിന് പഴയ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും മാറ്റി വാങ്ങാം. ഓക്സിജന്‍ ഓഫറുകള്‍ക്ക് പുറമെ അതാത് ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും ഫ്ലാഷ് സെയിലിലും ബാധകമാണ്.

ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് മോഡലില്‍ ലൈവ് ഷോപ്പിംങ്ങിന് അവസരം ലഭിച്ചതോടെ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് ഷോറൂമുകളില്‍ അനുഭവപ്പെടുന്നത്.


ഗൃഹോപകരണങ്ങള്‍, ഗാഡ്ജറ്റുകള്‍ എന്നിവ വിലക്കുറവിലും മറ്റെങ്ങുമില്ലാത്ത ഇഎംഐ സ്കീമുകളിലും വാങ്ങാനുള്ള സൗകര്യം ഇതിന്‍റെ ഭാഗമായി ഒരുക്കി. രൊക്കം പണം നൽകാതെ മൊബൈല്‍, ലാപ്ടോപ്, എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍, വാഷിംങ്ങ് മെഷീന്‍ എന്നിവ വാങ്ങുമ്പോള്‍ 10,000 രൂപ വരെ കാഷ്ബാക്ക് നേടാനുള്ള ഫിനാന്‍സ് കമ്പനികളുടെ ഓഫറുകളും ലഭ്യമാണ്.


കൂടാതെ ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഓണത്തിന് ശേഷം പുതിയ സ്റ്റോക്കുകളുടെ വലിയ കളക്ഷനാണ് അണിനിരത്തിയിരിക്കുന്നത്. ഓക്സിജന്റെ ഓഫറുകൾക്ക് പുറമേ, ബ്രാന്റുകൾ നൽകുന്ന അതിഗംഭീര ഓഫറുകളും ഏറ്റവും ആദ്യം ഓക്സിജൻ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇതിനായി എല്ലാ ഷോറൂമുകളിലും വിവിധ ബ്രാന്റുകളുടെ നേരിട്ടുള്ള പ്രതിനിധികളെ ഏർപ്പെടുത്തിയിരിക്കുന്നു.

Advertisment