Advertisment

കോട്ടയം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൻ ഫെസിലിറ്റി കമ്മറ്റി യോഗത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌സി (എം)

New Update

publive-image

കോട്ടയം: കോട്ടയം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൻ ഫെസിലിറ്റി കമ്മറ്റിയോഗത്തിൽ കെഎസ്‌സി എമ്മിനെ പ്രതിനിധീകരിച്ച് കെഎസ്‌സി (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ആദർശ് മാളിയേക്കൽ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ക്രിസ്റ്റോം കല്ലറക്കൽ എന്നിവർ പങ്കെടുത്തു.

വളരെ ആരോഗ്യപരമായ ചർച്ചകൾ നടന്ന യോഗത്തിൽ കെഎസ്‌സി എമ്മിന്‍റെ വിവിധ നിർദ്ദേശങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രൈവറ്റ് ബസുകളിൽ ഉള്ള അതെ കൺസഷൻ നിരക്കിൽ കെഎസ്ആ്‍ടിസിയിലും കൺവെൻഷൻ അനുവധിക്കുക, വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി സ്റ്റുഡന്റ്സ് ബസ് സർവീസ് ആരംഭിക്കുക, 25 വയസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നിലവിൽ കൺസഷൻ ലഭിക്കില്ലാ ആ തീരുമാനം പിൻവലിക്കുക, വിദ്യാർത്ഥി യാത്രാ കൺവെൻഷൻ എത്ര രൂപയാണെന്ന് ബസ്സുകളിൽ പ്രദർശിപ്പിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ കമ്മറ്റിക്കു മുന്നിൽ കെഎസ്‌സി എമ്മിന്‍റേതായി അവതരിപ്പിച്ചു.

Advertisment