Advertisment

ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ശ്രീനാരായണഗുരുവിന്റെ "മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്"എന്ന ലഹരിവിരുദ്ധസ ന്ദേശത്തിന്റ ശതാബ്ദിവർഷത്തോടനുബന്ധിച്ച് ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

സെപ്റ്റംബർ 21ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനം ലഹരിവിരുദ്ധ ദിനമായി ആചരിക്കുവാൻ യോഗം തീരുമാനിച്ചു. ഓൺലൈനായി നടന്ന യോഗം ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് സംസ്ഥാന ചെയർമാൻ കെ.പി. ഗോപി ഉദ്ഘാടനം ചെയ്തു.  വർക്കിംഗ് ചെയർമാൻ പി.ചന്ദ്രബോസ്അധ്യക്ഷനായിരുന്നു.

യോഗത്തിൽ ജന: സെക്രട്ടറിഅരുൺ മയ്യനാട് സംഘടനാ സെക്രട്ടറി ഗാർഗിയൻ സുധീർ, വൈസ് ചെയർമാൻ സന്തോഷ് മലമ്പുഴ, പി.ആർ. ഒ. അഡ്വ: പ്രഹ്ലാദൻ, കൺവീനർ ഘോഷ് ശ്രീധർ, ശിൽവി വിജയൻ, തുടങ്ങിയവർസംസാരിച്ചു.

എ.പി. മുരളീധരൻ മാസ്റ്റർ മുക്കം (പ്രസിഡന്റ്) രമേഷ് മരുതാട് (സെക്രട്ടറി) ടി.എ.അശോകൻ, കെ.കെ. രാഘവൻ നിർമ്മലം, ഗിരീഷ് ചേളന്നൂർ, വിക്രമൻ, ബേബി ഗിരിജ എന്നിവർ ഭാരവാഹികളായി ജില്ലാകമ്മറ്റിരൂപീകരിച്ചു.

kozhikode news
Advertisment