Advertisment

സേവന രംഗത്ത് റെഡ്ക്രോസ് പ്രവർത്തനം സമൂഹത്തിന് മാതൃക - കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ്

New Update

publive-image

Advertisment

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ചിൻ്റെ ഉൽഘാടനം മേയർ ഡോ. ബീനാ ഫിലിപ്പ് നിർവ്വഹിക്കുന്നു

കോഴിക്കോട്: നിപ്പ, പ്രളയം, കോവിഡ് ദുരന്തനിവാരണ മേഖലകളിൽ റെഡ് ക്രോസ് പ്രവർത്തകർ കാഴ്ചവെച്ച സേവനം സമാനതകളില്ലാത്തതാണെന്നും കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു.

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ച് ഉൽഘാടനം റെഡ് ക്രോസ് ഭവനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കോഴിക്കോട് താലൂക്ക് ചെയർമാൻ ടി എ അശോകൻ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥ് മുഖ്യ പ്രഭാഷണം നടത്തി.

കോർപ്പറേഷൻ കൗൺസിലർ സി എസ് സത്യഭാമ അനുമോദന പ്രഭാഷണം നടത്തി. റെഡ്ക്രോസ് പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.ദീപു മാസ്റ്റർ സംസാരിച്ചു. താലൂക്ക് വൈസ് ചെയർമാൻ സുധീഷ് കേശവപുരി സ്വാഗതവും താലൂക്ക് സെക്രട്ടറി അരങ്ങിൽ ഗിരീഷ് നന്ദിയും പറഞ്ഞു.

publive-image

റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളായി സുധീഷ് കേശവപുരി (ചെയർമാൻ), അൻവർ സാദത്ത്, ഷനൂപ് താമരക്കുളം (വൈസ് ചെയർമാൻമാർ), റിട്ട. മേജർ സുബേദാർ എൻ.പി വസന്തൻ (സെക്രട്ടറി), ഹർഷൻ കെ.ആർ, അനൂപ് കുമാർ, മാസ്റ്റർ പിഎം (ജോ. സെക്രട്ടറിമാർ), ജ്യോതി കാമ്പുറം (ട്രഷറർ).

kozhikode news
Advertisment