/sathyam/media/post_attachments/woD9fPcTOkgOO7lvcbN9.jpg)
പ്രധാനമന്ത്രിയുടെ 71 മത് ജന്മദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥി സുധീഷ് കേശവപുരി കേക്ക് മുറിക്കുന്നു
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തിൻ്റെ യശ്ശസ് ലോകമാസകലമ മെത്തിച്ചുവെന്നും മോദി ജിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ രാജ്യസ്നേഹികളായ മുസ്ലീങ്ങളുൾപ്പെടെയുള്ള മുഴുവൻ മതന്യൂനപക്ഷങ്ങളും തെയ്യാറാകണമെന്നും ടോക്കിയേ ഒളിമ്പിക്സിൽ മികച്ച മീഡിയകോർന്ധി നേറ്റർ പുരസ്കാര ജേതാവും ഖാൻ മീഡിയാസ് ചെയർമാനുമായ ഡോ: മുഹമ്മദ് ഖാൻ പറഞ്ഞു.
ഖാൻസ് മീഡിയാസിറ്റി സംഘടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 മത് പിറന്നാൾ ആഘോഷ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഹനുമാൻ സേന ചെയർമാനും സംഘാടക സമിതി പ്രസിഡൻ്റുമായ എ.എം ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി മുഖ്യാതിഥിയായിരുന്നു. മനോജ് കള്ളിയാട്ട്, സുനിൽകുമാർ എം, എൻ എം ഷ നൂപ്, സംഗീത് ചേവായൂർ, പി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.