Advertisment

കേരള സർക്കാരിന്റെ രണ്ടാംഘട്ട ആശ്വാസനടപടികൾ സ്വാഗതം ചെയ്യുന്നു - മലബാർ ഡെവലപ്പ്മെൻ്റ് കൗൺസിൽ

New Update

publive-image

Advertisment

കോഴിക്കോട്: മലബാർ ഡെവലപ്മെന്റ് കൗൺസിലിൻറെ നേതൃത്വത്തിൽ വിവിധ സംഘടനകൾ യോജിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, ധനമന്ത്രിക്കും 2021 മെയ്‌ 16 ന് സമർപ്പിച്ച നിവേദനത്തിൻ്റ അടിസ്ഥാനത്തിൽ സർക്കാർ പ്രത്യേക അനുബന്ധ പാക്കേജ് പ്രഖ്യാപിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് 19 രണ്ടാം തരംഗത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ കടമുറികൾക്ക് ആറുമാസ വാടക ഇളവ്, കെ.ഫ്.സി. ലോണുകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം, നിലവിലെ വായ്പകൾക്ക് പുനക്രമീകരണം, 20% അധിക വായ്പ, വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുക തുടങ്ങി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ മൂലമുള്ള പ്രത്യാഘാതം അനുഭവിക്കുന്ന ചെറുകിട വ്യപാരികൾ, വ്യവസായികൾ, കർഷകർ, അസംഘടിതമേഖലയിൽ സമാന ദുരിതങ്ങൾ അനുഭവിക്കുന്ന സമസ്ത മേഖലയിൽ ഉള്ളവർക്കും ജൂലൈയിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പുറമേയാണ് വീണ്ടും കൂടുതൽ ആശ്വാസനടപടികൾ ഉൾപ്പെടുത്തി അനുബന്ധ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡാനന്തരം കേരളടൂറിസവും സമ്പത്തിക ഞെരുക്കം നേരിടുന്ന സമസ്ത മേഖലകളും സജീവമാകുന്ന ഈവേളയിൽ സർക്കാർ പ്രഖ്യാപ്പിച്ച പദ്ധതികൾ സ്വഗതഅർഹമാണ് എന്ന് മലബാർ ഡെവലെപ്പ്മെൻ്റ് കൗൺസിൽ രക്ഷാധികാരി ഡോ: എ.വി. അനൂപ് പ്രസിഡൻ്റ് സി.ഇ. ചാക്കുണ്ണി എന്നിവർ അഭിപ്ര)യപ്പെട്ടു.

kozhikode news
Advertisment