Advertisment

എം.സി.ആർ. ടെക്സ്റ്റൈൽസിന്റെ മലബാറിലെ ആദ്യത്തെ റീട്ടെയിൽ ഷോറൂമിന്റെ ഉദ്ഘാടനം കോഴിക്കോട് ഗോകുലം ഗലേറിയ മാളിൽ എംസിആർ സ്ഥാപക ടി.എ. ഏലിയാമ്മ ചാക്കോ നിർവ്വഹിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: പ്രമുഖ വസ്ത്ര നിർമ്മാതാക്കളായ എം.സി.ആർ. ടെക്സ്റ്റൈൽസ്, മലബാറിലെ ആദ്യത്തെ റീട്ടെയിൽ ഷോറൂമിന്റെ ഉദ്ഘാടനം കോഴിക്കോട് ഗോകുലം ഗലേറിയ മാളിൽ എംസിആർ സ്ഥാപക ടി.എ. ഏലിയാമ്മ ചാക്കോ നിർവ്വഹിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. കേരളത്തിലും, ഇതര സംസ്ഥാനങ്ങളിലും നിരവധി ഷോറൂമുകൾ ഉള്ള എം. സി. ആർ. ആദ്യമായി കോഴിക്കോട് ആരംഭിച്ചത് സ്വാഗതാർഹമാണ്.

തുടർച്ചയായ പ്രതിസന്ധികൾ മൂലം സാമ്പത്തിക ഞെരുക്കത്തിലായ മൊത്ത-ഇടത്തര കച്ചവടക്കാർക്കും, ഉപഭോക്താക്കൾക്കും പരമാവധി കുറഞ്ഞ നിരക്കിൽ എം.സി.അർ. വിപുലമായ വസ്ത്ര ശ്രേണിയിലെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനാണ് മലബാറിൽ കൂടുതൽ ഷോറൂമുകൾ ആരംഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ എം.സി. റിക്സ്ൺ പറഞ്ഞു.

publive-image

മലബാറിലെ ആദ്യത്തെ ഷോറൂം കോഴിക്കോട് ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സോണൽ ഹെഡ് പി.ജെ. ജോഷി പറഞ്ഞു. മാനേജിംഗ് ഡയറക്ടർ എം.സി. റിക്സനും, ഡയറക്ടർ ബിനു റിക്സനും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ ഫാത്തിമ മാതാ ഇടവക വികാരി റവ ഫാദർ മാത്യു കൊല്ലപറമ്പിൽ (മനോജ്‌ )അനുഗ്രഹ പ്രഭാഷണം നടത്തി.

ആദ്യ വിൽപ്പന ഷെവലിയാർ സി. ഇ. ചക്കുണ്ണി നിർവഹിച്ചു. കോഴിക്കോട്ടെ പ്രമുഖ ടെക്സ്റ്റൈൽസ് വ്യാപാരസ്ഥാപന ഉടമകൾ, ആർ.ജി. ഗ്രൂപ്പ് എംഡി ശ്രീമതി അംബിക രമേശ്, ഗോകുലം ഗലേറിയ സിഇഒ ഹരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മീഡിയ മാനേജർ മഹേഷ് ചടങ്ങിൽ നന്ദി പറഞ്ഞു

NEWS
Advertisment