Advertisment

കേന്ദ്ര ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹം - വിവിധ സംഘടനകൾ; പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം

New Update

publive-image

Advertisment

കോഴിക്കോട്: കേന്ദ്ര ധനമന്ത്രി ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബഡ്ജറ്റ് പൊതുവേ സ്വാഗതാർഹം ആണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനാ പ്രതിനിധികളുടെ അവലോകനയോഗം വിലയിരുത്തി. മുൻഗണന ക്രമത്തിൽ ഏഴിന പ്രഖ്യാപനങ്ങൾ, ആരോഗ്യ - വിനോദസഞ്ചാര - വിദ്യാഭ്യാസ - യുവജന - കാർഷിക - ഫിഷറീസ് - അടിസ്ഥാന സൗകര്യ വികസനം - റെയിൽവേ - വ്യോമയാന സമസ്ത മേഖലകളെയും ചലനം സൃഷ്ടിക്കാൻ ഉതകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ പ്രത്യാശ പ്രകടിപ്പിച്ചു.

യുവജനങ്ങൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്കെല്ലാം സമാശ്വാസം നൽകുന്ന തരത്തിലുള്ള ഒരു നീക്കം ഈ ബഡ്ജറ്റിൽ കാണുന്നു. റെയിൽവേക്ക് മുൻകാലങ്ങളെക്കാൾ പതിന്മടങ്ങ് വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ആദായനികുതി ഇളവ് പരിധി പുതിയ സ്കീം സ്വീകരിക്കുന്നവർക്ക് 7 ലക്ഷമായി ഉയർത്തിയത് ഒരു പരിധിവരെ ഗുണം ചെയ്യും.

ബഡ്ജറ്റിൽ പ്രഖ്യാപിച്ച 50 എയർപോർട്ടുകളിൽ ഒന്ന് കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിയിലോ അനുയോജ്യമായ സ്ഥലത്തോ സ്ഥാപിക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൌൺസിൽ പ്രസിഡന്റ് ഷെവലിയർ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ജി എസ് ടി വകുപ്പ് മുൻ ജോയിന്റ് കമ്മീഷണർ കെ. സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, എ കെ സി സി താമരശ്ശേരി രൂപത വൈസ് പ്രസിഡണ്ട് ബേബി കിഴക്കേ ഭാഗം, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി കുന്നോത്ത് അബൂബക്കർ, ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോസി. വി ചുങ്കത്ത്, ഫൂട്ട് വെയർ ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് സാദിഖ് പള്ളിിക്കണ്ടി, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേസ് അസോസിയേഷൻ കൺവീനർ ടി.പി വാസു, സിറ്റി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എം.ഐ. അഷ്റഫ്, ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റി ജനറൽ കൺവീനർ എം.സി ജോൺസൺ, ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. ഐ. അജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡ്വക്കറ്റ് എം കെ അയ്യപ്പൻ സ്വാഗതവും സി.സി മനോജ് നന്ദിയും രേഖപ്പെടുത്തി.

Advertisment