Advertisment

കെഡിഎൻഎ ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

New Update

publive-image

Advertisment

കുവൈറ്റ്: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) 2021-2023 വർഷത്തേക്കുള്ള ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശനിയാഴ്ച ഓൺലൈനിൽ നടന്ന ഏരിയ ജനറൽ ബോഡി അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ ഉത്ഘാടനം നിർവഹിച്ചു. റൗഫ് പയ്യോളി അധ്യക്ഷതയും ഫിറോസ് നാലകത്ത് സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അസീസ് തിക്കോടി, സാൽമിയ ഏരിയ ട്രഷറർ പി.ജയപ്രകാശ് എന്നിവർ നിരീക്ഷകർ ആയിരുന്നു.

കമ്മറ്റി: റൗഫ് പയ്യോളി (പ്രസിഡണ്ട്) അഷ്‌റഫ് ബാലുശ്ശേരി, ഷെയ്ഖ് ജംഷീർ (വൈസ് പ്രെസിഡന്റുമാർ) പ്രത്യുമ്നൻ എം (ജനറൽ സെക്രട്ടറി) കൃഷ്ണദാസൻ, ഹമീദ് പാലേരി (ജോയന്റ് സെക്രെട്ടറിമാർ) സുൽഫിക്കർ മുതിരപറമ്പത്ത് (ട്രഷറർ)

ഫഹാഹീൽ ഏരിയയിൽ നിന്നുള്ള സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായി സന്തോഷ് പുനത്തിൽ,പ്രജു തെക്കേ മലയിൽ, രാമചന്ദ്രൻ പെരിങ്ങൊളം, ഉമ്മർ എ.സി എന്നിവരും

വുമൺസ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് സ്വപ്ന സന്തോഷ്, ദില്ലാറ ധർമരാജ്, അൻസീറാ സുൽഫി, ജുനൈദ റൗഫ്, സക്കീന അഷ്‌റഫ് എന്നിവരെയും തെരെഞ്ഞെടുത്തു.

അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, അഷ്‌റഫ് മാങ്കാവ്, അബ്ദുൽ മുനീർ, ധർമരാജൻ മണിയോത്ത്, അഷീക ഫിറോസ് എന്നിവർ ആശംസയും സുഫിക്കർ മുതിരപറമ്പത്ത് നന്ദിയും പറഞ്ഞു.

kuwait news
Advertisment